തരംഗമായി വിജയ്‌യുടെ ‘അറബിക് കുത്ത് പാട്ട്’

വിജയ് നായകനാകുന്ന ചിത്രം ‘ബീസ്റ്റി’നായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് ആവേശമായി ‘അറബിക് കുത്ത് പാട്ട്’ എത്തി. നിരവധി പേരാണ് ഇതിനകം ‘അറബിക് കുത്ത് പാട്ട്’ ആസ്വദിച്ചത്. പൂജാ ഹെഗ്‌ഡെയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ‘ബീസ്റ്റ്’ എന്ന ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ‘ബീസ്റ്റി’ലെ ആദ്യ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തുവിട്ടിത്.

‘അറബിക് കുത്ത്’ പാട്ടാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. നെല്‍സണ്‍ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ശിവകാര്‍ത്തികേയന്‍ ആണ് ചിത്രത്തിലെ ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സ്വന്തം സംഗീത സംവിധാനത്തില്‍ അനിരുദ്ധ് രവിചന്ദര്‍ ജൊനിത ഗാന്ധിയുമായി ചേര്‍ന്ന് പാടിയിരിക്കുന്നു.

കലാനിധി മാരനാണ് ചിത്രത്തിന്റെ നിര്‍മാണം. സണ്‍ പിക്‌ചേഴ്‌സ് തന്നെയാണ് ബാനര്‍. മനോജ് പരമഹംസയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ആര്‍ നിര്‍മലാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ‘ബീസ്റ്റ്’ തിയറ്ററുകളില്‍ തന്നെയാണ് റിലീസ് ചെയ്യുക. ഏപ്രില്‍ 14നാണ് റിലീസ് തീരുമാനിച്ചിട്ടുള്ളത്. വിജയ്‌യ്ക്ക് ‘ബീസ്റ്റ്’ ചിത്രം ഏറെ പ്രതീക്ഷയുള്ള ഒന്നാണ്. ശെല്‍വരാഘവന്‍, ഷൈന്‍ ടോം ചാക്കോ, ജോണ്‍ വിജയ്, ഷാജി ചെന്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്.

തമിഴ് ചലച്ചിത്രരംഗത്തെ ഒരു പ്രമുഖ നടനും പിന്നണിഗായകനുമാണ് വിജയ് എന്നറിയപ്പെടുന്ന ജോസഫ് വിജയ് ചന്ദ്രശേഖര്‍, (ജനനം: ജൂണ്‍ 22, 1974).ആരാധകര്‍ ഇദ്ദേഹത്തെ സ്‌നേഹപൂര്‍വ്വം ‘ദളപതി’ എന്ന് വിളിക്കാറുണ്ട് . തമിഴ് സിനിമാ ചരിത്രത്തില്‍ രജനികാന്ത് കഴിഞ്ഞാല്‍ ഏറ്റവും ജനപ്രീതി ഉള്ള നടനും ഏറ്റവും വലിയ വിജയചിത്രങ്ങളും ഈ നടന് അവകാശപ്പെടാവുന്നതാണ് .1997, 2005 വര്‍ഷങ്ങളില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം നേടി. പൂവേ ഉനക്കാക, കാതലുക്ക് മര്യാദൈ, തുള്ളാത മനവും തുള്ളും (1999), ഷാജഹാന്‍ (2001) , ഗില്ലി (2004), പോക്കിരി (2007), തുപ്പാക്കി(2012), കത്തി (2014) എന്നിവയാണ് പ്രമുഖ ചിത്രങ്ങള്‍.