പാപങ്ങള്‍ കഴുകിക്കളയാന്‍ സ്റ്റീഫന്‍ നെടുമ്പള്ളിയെത്തി.. അബുദാബിയില്‍ വെച്ച് ലൂസിഫറിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ ലോഞ്ച്..

പൃിഥ്വി രാജ് എന്ന സംവിധായകനും മോഹന്‍ ലാല്‍ എന്ന നടനും ജീവിതത്തിലുണ്ടായ ഒരു വഴിത്തിരിവാണ് ‘ലൂസിഫര്‍’ എന്ന ചിത്രം. അതിനുള്ള ഏറ്റവും നല്ല സൂചനയാണ് ചിത്രത്തിന് ലഭിക്കുന്ന വരവേല്‍പ്പ്. ആരാധകരെ നിരാശപ്പെടുത്താതെ തന്നെ പൃിഥ്വി ആ വരവേല്‍പ്പിന് അര്‍ഹമായ ഒരു ട്രെയ്‌ലറും പ്രേക്ഷകര്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. ആദ്യ നോട്ടത്തിലൂടെ തന്നെ കേരളത്തിലെ എല്ലാ ലാലേട്ടന്‍ ഫാന്‍സിനെയും ഒന്നിപ്പിച്ചുകൊണ്ട് അദ്ദേഹം തയ്യാറാക്കിയ ടീസര്‍ ഒരു ചെറിയ സാമ്പിള്‍ വെടിക്കെട്ട് മാത്രമാക്കിക്കൊണ്ട് ലൂസിഫറിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ അബുദാബിയില്‍ വെച്ച് ഇന്ന് ലോഞ്ച് ചെയ്തു. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ടൊവീനൊ, മഞ്ജുവാര്യര്‍, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരും ലാലിനും പൃഥ്വിക്കുമൊപ്പം ട്രെയ്‌ലര്‍ ലോഞ്ചിന് സന്നിഹിതരായി.

സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന രാഷ്ട്രീയപ്പ്രവര്‍ത്തകനായി ലാല്‍ ട്രെയ്‌ലറില്‍ അവതരിച്ചത് ഇത്തവണ കാണികള്‍ വിചാരിച്ചതിലും ഒരുപടി മുന്നിലായാണ്. കരുത്തുറ്റ ഒരു സമര്‍ത്ഥനായ ഒരു കഥാനായകനെത്തന്നെയാണ് പൃഥ്വി പ്രേക്ഷകര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്നത്. സമാന്തര സിനിമകളില്‍ കണ്ടുമടുത്ത അപക്വമായ രാഷ്ട്രീയ ഹീറോ പരിവേഷങ്ങളില്‍ നിന്നും ഏറെ വ്യത്യസ്ഥനായ ഒരു നേതാവിനെത്തന്നെയാണ് ലൂസുഫറില്‍ ഒരുക്കിയിരിക്കുന്നതെന്ന് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നു.

മലയാള സിനിമയുടെ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരുന്ന ലൂസിഫര്‍ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ ഇതാ..