ലൂസിഫറിന്റെ പുറംകഥയുമായി എമ്പുരാനെ എന്ന ഗാനത്തിന്റെ മെയ്ക്കിങ്ങ് വീഡിയോ പുറത്ത്..

','

' ); } ?>

‘ലൂസിഫര്‍’ എന്ന ചിത്രത്തിന് വേണ്ടി പ്രേക്ഷകരെ ഏറ്റവും ആകാംക്ഷാഭരിതരായി സീറ്റുകളില്‍ പിടിച്ചിരുത്തിയതില്‍ ചിത്രത്തിലെ ഗാനങ്ങളുടെയും പശ്ചാത്തല സംഗീതങ്ങളുടെയും പങ്ക് ചെറുതല്ല.. ദീപക് ദേവിന്റെ സംവിധാനത്തില്‍ ഒരുക്കിയ ചിത്രത്തിലെ ഓരോ ഗാനങ്ങളും റിലീസിന് മുമ്പും ശേഷവുമായി അണിയറപ്പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മലയാളികള്‍ക്ക് ആദ്യ കാലങ്ങളില്‍ ഏറെ പ്രിയപ്പെട്ട ഗാനങ്ങള്‍ സമ്മാനിച്ച ഉഷ ഉതുപ്പെന്ന എന്ന പോപ് ഗായികയും ഏറെ കാലത്തിന് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തി ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ടൈറ്റില്‍ സോങ്ങ് എന്ന് തന്നെ പറയാവുന്ന ‘എമ്പുരാനെ…’ എന്ന ഈ ഗാനത്തിന്റെ മെയ്ക്കിങ്ങ് വീഡിയോ തങ്ങളുടെ ഒഫീഷ്യല്‍ പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്പ്രവര്‍ത്തകര്‍.

ലൂസിഫര്‍ എന്ന ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു ഗാനം അവസാന രംഗങ്ങളില്‍ ചിത്രീകരിക്കണമെന്ന് രചയിതാവ് മുരളി ഗോപിയും സംവിധായനകന്‍ പൃിഥ്വിയും കരുതിയിരുന്നു. ഇതിന്റെ ഭാഗമായി ചിത്രം മുഴുവന്‍ പൂര്‍ത്തിയായ ശേഷം ഒരു ആനിമേഷന്‍ വീഡിയോടൊപ്പമാണ് ഗാനം തയ്യാറാക്കിയിരുക്കുന്നത്. ഏറെ നിഗൂഢമായ രഹസ്യങ്ങളെ ഒളിപ്പിച്ചുകൊണ്ട് ലൂസിഫര്‍ അവസാനിക്കുമ്പോള്‍ പ്രേക്ഷകരെ സ്വാധീനിക്കാന്‍ ഈ ഗാനത്തിന് സാധിച്ചിട്ടുണ്ട്. ഗാനം തയ്യാറാക്കുന്ന വേളയിലെ അനുഭവങ്ങളും ലക്ഷ്യങ്ങളും പങ്കുവെച്ചുകൊണ്ട് അണിയറപ്പ്രവര്‍ത്തകര്‍ തയ്യാറാക്കിയ വീഡിയോ ആണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്..

മെയ്ക്കിങ്ങ് വീഡിയോ കാണാം..