ലൂസിഫറിന്റെ വിശേഷങ്ങളുമായി മോഹന്‍ലാലും പൃഥ്വിരാജും. വീഡിയോ കാണാം


പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രമാണ് ലൂസിഫര്‍. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. ഏറെ നാളുകള്‍ക്ക്ശേഷം മോഹന്‍ ലാല്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ റോളിലെത്തുന്ന ചിത്രമാണ് ലൂസിഫര്‍. ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പളളിയെന്ന കരുത്തുറ്റ നായക കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ലൂസിഫറിന്റെ ആദ്യ ഷെഡ്യൂള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. തിരുവന്തപുരത്തായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരുന്നത്. തിരുവന്തപുരി,വാഗമണ്‍,എറണാകുളം,ബോംബൈ,ദുബായ്,ലക്ഷദ്വീപ്‌ എന്നിവിടങ്ങിളിലാണ് ലൂസിഫറിന്റെ ചിത്രീകരണം.

ലൂസിഫര്‍ ഇരുട്ടിന്റെ രാജകുമാരനാണെന്നും ബാക്കിയെല്ലാം സിനിമ കാണുമ്പോള്‍ മനസ്സിലാകുമെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളി ഗോപി പറയുന്നു. ടിയാന്റെ ചിത്രീകരണത്തിനിടയിലാണ് താന്‍ ഈ കഥ പൃഥ്വിയോട് പറഞ്ഞതെന്നും പൃഥ്വിയുടെ ഏറെ നാളത്തെ ആഗ്രഹമാണ് സിനിമ സംവിധാനം ചെയ്യുക എന്നുള്ളതും അദ്ദേഹം വ്യക്തമാക്കി.

മോഹന്‍ ലാലിനോടൊപ്പം വലിയ താരനിരയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. യുവതാരങ്ങളില്‍ ശ്രദ്ധേയനായ ടൊവിനോ തോമസ് ചിത്രത്തില്‍ പ്രാധാന്യമുളെളാരു കഥാപാത്രമായി എത്തുന്നു. ഇന്ദ്രജിത്ത് സുകുമാരനും പൃഥ്വിയുടെ ലൂസിഫറില്‍ എത്തുന്നുണ്ട്. മഞ്ജു വാര്യര്‍,കലാഭവന്‍ ഷാജോണ്‍,സാനിയ അയ്യപ്പന്‍,നന്ദു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.ആന്‍ണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.