ലൗ ജനുവരി 29-ന് തീയറ്ററുകളില്‍

അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ലൗ’ ജനുവരി 29-ന് തീയറ്ററുകളില്‍ എത്തുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.ആഷിഖ് ഉസ്മാന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.ചിത്രം കഴിഞ്ഞ ഒക്ടോബര്‍ 15ന് ഗള്‍ഫ് രാജ്യങ്ങളില്‍ റിലീസ് ചെയ്തിരുന്നു.

രജിഷ വിജയന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഖാലിദ് റഹ്‌മാന്‍, നൗഫല്‍ അബ്ദുള്ള എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജിംഷി ഖാലിദാണ് ഛായാഗ്രാഹകന്‍. സുധി കോപ്പ, ജോണി ആന്റണി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.