”ജയറാമേട്ടന് ആശംസകള്‍..” ‘ലോനപ്പന്റെ മാമ്മോദീസ’യുടെ ട്രെയ്‌ലര്‍ പുറത്ത് വിട്ട് ഫഹദ്…

മലയാളികളുടെ ഫാമിലി സൂപ്പര്‍സ്റ്റാര്‍ ജയറാം തന്റെ തരികിടകളുമായെത്തുന്ന ചിത്രം ലോനപ്പന്റെ മാമ്മോദീസയുടെ ട്രെയ്‌ലര്‍ യുവതാരം ഫഹദ് ഫാസില്‍ പുറത്ത് വിട്ടു. ജയറാമിനും ചിത്രത്തിന്റെ അണിയറപ്പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് ഫഹദ് ട്രെയ്‌ലര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ട്രെയ്‌ലര്‍ പുറത്ത് വിട്ടത്. ലിയോ ദേവദാസിന്റെ സംവിധാനത്തില്‍ ജയറാം കുടുംബവേഷത്തിലെത്തുന്ന ചിത്രം നല്ലൊരു ഫാമിലി എന്റര്‍റ്റെയ്‌നറായിരിക്കും എന്നാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പറയുന്നത്. നാട്ടുമ്പുറത്ത് വാച്ചുകട നടത്തുന്ന ലോനപ്പന്റെ കഥയാണ് ചിത്രം പറയുന്നത്. കനിഹ, അന്നാ രാജന്‍, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, ജോജു ജോസഫ്, ഹരീഷ് കണാരന്‍ എന്നിവരുള്‍പ്പെടുന്ന വലിയൊരു താര നിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ജിബിന്‍ ജോസഫും ഷിബിന്‍ മാത്യുവും നിര്‍മ്മിക്കുന്ന ചിത്രം പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെ ബാനറിലാണ് നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ ട്രെയലര്‍ കാണാം…