മലയാളികളുടെ ജനപ്രീയ നായകന്‍ ജയറാം നായകനാകുന്ന പുതിയ ചിത്രമാണ് ലോനപ്പന്റെ മാമ്മോദീസ. ഒരു സിനിമാക്കാരന്‍ ഒരുക്കിയ ലിയോ തദ്ദേവൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അന്ന രേഷ്മ രാജന്‍(ലിച്ചി), കനിഹ എന്നിവരാണ് നായികമാര്‍. പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷിനോയ് മാത്യു നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. പവിത്രന്‍, നിഷ സാരംഗ്, ദിലീഷ് പോത്തന്‍,ഹരീഷ് കണാരന്‍, ഇന്നസന്റ്, അലസിയര്‍,ജോജു ജോര്‍ജ്, നിയാസ് ബക്കര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അങ്കമാലിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. കുടുംബ പശ്ചാത്തലത്തിലുള്ള ഹാസ്യ ചിത്രമാണിതെന്നാണ് സൂചന. സുധീര്‍ സുരേന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം ഈ വര്‍ഷം ക്രിസ്മസിനോ അടുത്ത വര്‍ഷം ആദ്യമോ റിലീസിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംവിധായകന്‍ സിദ്ദിഖിന്റെ വിതരണ കമ്പനിയായ എസ് ടാക്കീസ് ആണ് ലോനപ്പന്റെ മാമ്മോദീസ തിയേറ്ററില്‍ എത്തിക്കുന്നത്
ജയറാം ചിത്രമായ ലോനപ്പന്റെ മാമ്മോദീസയുടെ ചിത്രീകരണം പുരോഗമിക്കുന്നു
','' );
}
?>