മക്കളാണ് എല്ലാത്തിനും കാരണം; ലിസിയും പ്രിയദര്‍ശനും ഒന്നിച്ചു; മകള്‍ കല്യാണിയുടെ വിവാഹത്തെക്കുറിച്ചുള്ള ലിസിയുടെ പ്രതികരണം

','

' ); } ?>

വിവാഹത്തോടെ സിനിമ വിടുന്ന നായികമാരുടെ കാലം കഴിഞ്ഞു എന്നതിന് മികച്ച ഉദാഹരണമാണ് കല്യാണി പ്രിയദര്‍ശന്‍. മലയാള സിനിമയില്‍ ‘ലോക ചാപ്റ്റര്‍ 1 ചന്ദ്ര’യിലൂടെ മുന്നൂറ് കോടി ക്ലബ്ബില്‍ ഇടംനേടി ചരിത്രം കുറിച്ച ഈ സൂപ്പര്‍ലേഡിയുടെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകളില്‍ പ്രതികരിക്കുകയാണ് അമ്മ ലിസി. കല്യാണി ഇപ്പോള്‍ കരിയറില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും വിവാഹത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നേയില്ലെന്നും ലിസി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ നവരാത്രി ആഘോഷത്തില്‍ ഭര്‍ത്താവ് പ്രിയദര്‍ശനോടൊപ്പം എത്തിയപ്പോഴാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് ലിസി മറുപടി നല്‍കിയത്. കല്യാണിയുടെ വിവാഹം എപ്പോഴാണെന്ന ചോദ്യത്തിന് ‘അവള്‍ കൊച്ചു കുട്ടിയല്ലേ’ എന്നായിരുന്നു ലിസിയുടെ മറുചോദ്യം. ഷൂട്ടിംഗ് തിരക്കുകളിലായതിനാലാണ് കല്യാണി ചടങ്ങിന് എത്താതിരുന്നതെന്നും വ്യക്തമാക്കി.

പത്ത് വര്‍ഷത്തെ വേര്‍പിരിയലിന് ശേഷം ലിസിയും പ്രിയദര്‍ശനും വീണ്ടും ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങിയത് സിനിമാലോകത്ത് വലിയ വാര്‍ത്തയായിരുന്നു. മക്കളുടെ ഇടപെടലാണ് ഈ കുടുംബ പുനഃസമാഗമത്തിന് കാരണമായത്. ഇവര്‍ക്ക് കല്യാണിയെ കൂടാതെ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ എന്നൊരു മകന്‍ കൂടിയുണ്ട്. സിദ്ധാര്‍ത്ഥിന്റെ വിവാഹം 2023-ല്‍ നടന്നിരുന്നു. തെലുങ്ക് ചിത്രങ്ങളിലൂടെ അരങ്ങേറ്റം കുറിച്ച കല്യാണി ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാലോകത്തെ തിരക്കുള്ള നായികമാരില്‍ ഒരാളാണ്. അച്ഛനും അമ്മയും നല്‍കിയ പിന്തുണയ്‌ക്കപ്പുറം സ്വന്തം കഠിനാധ്വാനത്തിലൂടെ സിനിമാരംഗത്ത് സ്വന്തമായൊരു മേല്‍വിലാസം ഉണ്ടാക്കിയെടുക്കാനുള്ള തീവ്രശ്രമത്തിലാണ് ഈ മുപ്പത്തിമൂന്നുകാരി.