പൂര്‍ണ ഗര്‍ഭിണിയായ ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ കഥയാണ് ലില്ലിയുടെ പ്രമേയം . കുറഞ്ഞ സമയം മാത്രം ദൈര്‍ഘല്യമുള്ള സിനിമ പ്രേക്ഷകരില്‍ മടുപ്പുളവാക്കാതെയാണ് കഥ പറഞ്ഞു പോകുന്നത്. പ്രസവം അടുത്തിരിക്കുന്ന ലില്ലി എന്ന കഥാപാത്രത്തെ കുറച്ച് ആളുകള്‍ ചേര്‍ന്ന തട്ടിക്കൊണ്ടു പോകുകയും അതിക്രമങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ഒരു പുരുഷന്റെയും സഹായമില്ലാതെ ലില്ലി എന്ന കഥാപാത്രം നടത്തുന്ന പ്രതികാരമാണ് ലില്ലിയുടെ പ്രമേയം. ഏറെ കാലത്തിന് ശേഷമാണ് സ്ത്രീകഥാപാത്രത്തിന് ഇത്രയേറെ പ്രധാന്യം നല്‍കിയ ഒരു സിനിമ മലയാളത്തില്‍ ഉണ്ടാകുന്നത്. സംവിധായകന്‍ പ്രശോഭ് വിജയന്റെ ആദ്യസിനിമയായിരുന്നിട്ടു കൂടി സിനിമ മികച്ച രീതിയില്‍ അണിയിച്ചൊരുക്കാന്‍ പ്രശോഭ് വിജയന്‍ ശ്രമിച്ചു എന്നത് ലില്ലിയുടെ മേല്‍മയാണ്.തീവണ്ടിയിലൂടെ ശ്രദ്ധേയയായ സംയുക്ത മേനോന്‍ നിസ്സഹായയായ ഒരു പൂര്‍ണ ഗര്‍ഭിയുടെ ശാരീരിക മാനസ്സിക സങ്കര്‍ഷങ്ങള്‍ തനിമയത്തോടെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. പ്രതിനായകനായ് എത്തിയ കണ്ണന്‍ നായര്‍ തന്റെ കഥാപാത്രത്തെ മികച്ചതാക്കി. ഛായാഗ്രാഹകന്‍ ശ്രീരാജ് രവീന്ദ്രന്‍ ലില്ലിയെ അതേ വികാര തീവ്രതയോടെ തന്നെ ഒപ്പിയെടുക്കാന്‍ ശ്രമിച്ചിട്ടുണ്ട് ഒപ്പം അപ്പു ഭട്ടതിരിയുടെ എഡിറ്റിംഗും ചിത്രത്തിന് മുതല്‍ കൂട്ടായ്. പരീക്ഷണ സിനിമ എന്ന വിശേഷണത്തോടെ എത്തിയ ചിത്രത്തെ അതേ രീതിയില്‍ പരിഗണിച്ചാല്‍ ലില്ലി ഒരു മികച്ച ചിത്രമാണ് എന്നാല്‍ വയലന്‍സിന്റെ അതിപ്രസരണവും തിരക്കഥയിലെ കെട്ടുറപ്പില്ലായ്മയും, നാടകീയ രംഗങ്ങളും സിനിമയെ ചെറുതായ് പിന്നോട്ടടിക്കുന്നുണ്ട്. സമൂഹത്തില്‍ സംഭവിക്കാന്‍ സാധിതയുള്ള പ്രമേയം നല്ല കൈയ്യടക്കത്തോടെ അവതിരിപ്പിക്കാന്‍ ശ്രമിച്ച ചിത്രമെന്ന നിലയില്‍ ലില്ലി ആസ്വദിച്ച് കാണാന്‍ സാധിക്കുന്ന ഒരു മികച്ച ചിത്രമാണ്
ലില്ലിയ്ക്ക് തിയ്യറ്ററുകളില്‍ മികച്ചാഭിപ്രായം
','' );
}
?>