‘ലത് ദിവടെ നടക്കൂല എന്ന് ദേ ഇയ്യാള്’: മുഖ്യമന്ത്രിയ്ക്ക് അഭിനന്ദനവുമായി ലിജോ ജോസ് പെല്ലിശ്ശേരി

','

' ); } ?>

ദേശീയ പൗരത്വ ഭേദഗതി ബില്‍ ലോകസഭയിലും രാജ്യസഭയിലും പാസാക്കിയതോടെ ഉത്തരേന്ത്യയില്‍ വിപ്ലവങ്ങള്‍ കടുത്തിരിക്കുകയാണ്. എന്നാല്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചതോടെ എല്ലാവരും തന്നെ അദ്ദേഹത്തിന് പിന്തുണയുമായെത്തിയിരിക്കുകയാണ്. ഇപ്പോള്‍ ഏറ്റവുമൊടുവില്‍ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയാണ് മുഖ്യമന്ത്രിയ്യുടെ നിലപാടിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ചിത്രം പങ്കുവെച്ച് ‘ലത് ദിവടെ നടക്കൂല എന്ന് ദേ ഇയ്യാള്’ എന്നാണ് ലിജോ ഫേസ് ബുക്കില്‍ കുറിച്ചത്. ഭരണഘടനാ വിരുദ്ധമായ ഒരു നിയമത്തിനും കേരളത്തില്‍ സ്ഥാനമില്ലെന്നും കേരളം ഇത് നടപ്പാക്കില്ലെന്നുമാണ് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയത്.

”ഇന്ത്യയെ മതരാഷ്ട്രമാക്കണമെന്ന സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും മോഹമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്. വിവിധ മതത്തില്‍ വിശ്വാസിക്കുന്നവരുടെയും മതങ്ങളില്‍ വിശ്വാസിക്കാത്തവരുടെയും ഇടമാണ് കേരളം. അതുകൊണ്ട് തന്നെ മതാടിസ്ഥാനത്തിലുള്ള ഒരു വേര്‍തിരിവും കേരളത്തില്‍ അനുവദിക്കില്ല. സാധ്യമായ എല്ലാ വേദികളിലും സംസ്ഥാന സര്‍ക്കാര്‍ ഇതിനെ ചോദ്യം ചെയ്യും.” കേന്ദ്രത്തെ എതിര്‍പ്പ് അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണംകെടുത്തുന്ന നിയമമാണിത്. രാജ്യത്തിന്റെ പല കോണുകളില്‍ നിന്ന് ഉയര്‍ന്ന് വരുന്ന പ്രതിഷേധം സ്വാഭാവികമാണ്. എന്നാല്‍ പ്രതിഷേധങ്ങള്‍ പരിധി വിടരുതെന്നും മുഖ്യമന്ത്രി ഇന്നലെ പറയുകയുണ്ടായി.