ജല്ലിക്കട്ടിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ ഉണ്ടയിലൂടെ പ്രേക്ഷകമനം കീഴടക്കിയ താരം ലുക്മാനും. മുഴുകുടിയന്റെ വേഷത്തിലാണ് താരം ചിത്രത്തിലെത്തുന്നത്. സെല്ലുലോയ്ഡുമായി പങ്കുവെച്ച അഭിമുഖത്തിലാണ് താരം തന്റെ ഏറ്റവും പുതിയ ചിത്രങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ചത്.
ലുക്മാന്റെ വാക്കുകള്‍..
ലിജോ ജോസ് പല്ലിശേരിയുടെ ചിത്രത്തില്‍ ചലഞ്ചിംഗായിട്ടുള്ളൊരു കഥാപാത്രമാണ് ചെയ്യുന്നത്. ഫുള്‍ ടൈം വെള്ളമടിച്ച് ഫിറ്റായി നടക്കുന്ന ഒരാളായിട്ടാണ് എത്തുന്നത്. സിനിമയില്‍ മൊത്തം അയാള്‍ അങ്ങനെയാണ് പ്രത്യക്ഷപ്പെടുന്നത്. തന്റെ ഏറ്റവും പുതിയ മറ്റൊരു ചിത്രം ഫുട്‌ബോള്‍ അടിസ്ഥാനമാക്കിയുള്ള ‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്’ആണ്. ആന്റണി വര്‍ഗ്ഗീസാണ് നായകന്‍. ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞു. ടൊവിനോ നായകനായെത്തുന്ന ‘ഫോറന്‍സിക്’ എന്ന ചിത്രമാണ് ഇപ്പോള്‍ ചെയ്ത്‌കൊണ്ടിരിക്കുന്നത്. ചെറിയൊരു വേഷമാണെങ്കിലും നല്ല സിനിമയുടെ ഭാഗമാകാം എന്ന ഉദ്ദേശത്തില്‍ അഭിനയിച്ച ചിത്രമാണത്. മറ്റൊരു ചിത്രമാണ് അജഗജാന്തരവും അനുഗ്രഹീതന്‍ ആന്റണിയും.
അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം കാണാം..