പ്രേക്ഷക മനസ്സ് തുറന്ന് താക്കോൽ

മാധ്യമ പ്രവര്‍ത്തകനായ കിരണ്‍ പ്രഭാകരന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് താക്കോള്‍. ക്രിസ്തീയ പശ്ചാത്തലത്തില്‍ രണ്ടു വൈദികരുടെ കഥയാണ് പറയുന്ന ചിത്രമാണ് താക്കോല്‍. മാങ്കുന്നത് പൈലി ആയി മുരളിഗോപിയാണ് എത്തുന്നത് കൊച്ചച്ചന്‍ ആംബ്രോസ് പോച്ചംമ്പള്ളി ആയി നടന്‍ ഇന്ദ്രജിത്തുമാണ് എത്തുന്നത്.

ചിത്രത്തിന്റെ ആദ്യ പകുതിയില്‍ പള്ളിയിലെ രണ്ടച്ചന്‍മ്മാരെ കേന്ദ്രീകരിച്ചാണ് കഥ നടക്കുന്നത്. എന്നും കീഴടങ്ങി ജോലി ചെയ്യേണ്ടി വരുന്നവരുടെ മാനസികാവസ്ഥ പള്ളിയുടെ പശ്ചാത്തലത്തിലൂടെ പറയുകയാണ് സംവിധായകന്‍. ചിത്രം രണ്ടാം പകുതിയിലേക്ക് കടക്കുമ്പോള്‍ ഒരു താക്കോല്‍ താരമായി വരുന്നു.

താക്കോല്‍ ഒരു അടയാളം മാത്രമാണ്. നന്മയുടെ പ്രതീകമെന്ന പോലെ ദൈവം അത് ഓരോരുത്തര്‍ക്കുമായി കരുതി വെച്ചിട്ടുണ്ടാകുമെന്നാണ് ചിത്രം പറയുന്നത്. ആദ്യ പകുതി ചിത്രം നല്ല ലാഗ് ആണ്. രണ്ടാം പകുതിയില്‍ ചിത്രം അല്‍പ്പം സസ്‌പെന്‍സ് സൂക്ഷിക്കുന്നുണ്ട്. മുരളി ഗോപിയും ഇന്ദജിത്തും സുദേവ് നായരും തങ്ങളുടെ റോളുകള്‍ മനോഹരമാക്കി.

കുഴപ്പമില്ലാത്ത തിരക്കഥയും സംവിധാനവും ഛായാഗ്രഹണവുമാണ് ചിത്രത്തിന്റേത്. ചിത്രത്തെ മികച്ചതാക്കിയത് ശബ്ദ ആലേഖനമാണ്. റസൂല്‍ പൂക്കുട്ടിയാണ് പശ്ചാത്തല ശബ്ദമൊരുക്കിയത്. ചിത്രത്തിലെ ഗാനങ്ങളും നന്നായിട്ടുണ്ട്.