വിജയ് ദേവരക്കൊണ്ടയുടെ ‘ലൈഗര്‍’ ; റിലീസ് തീയതി പുറത്തുവിട്ടു

വിജയ് ദേവരക്കൊണ്ട നായകനായെത്തുന്ന ‘ലൈഗറിന്റെ റിലീസ് തീയതി പുറത്തുവിട്ടു.സെപ്റ്റംബര്‍ 9നാണ് ചിത്രം തീയേറ്ററുകളിലെത്തുക.താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.ഹിന്ദി ഉള്‍പ്പെടെ അഞ്ച് ഭാഷകളിലായാണ് ചിത്രം എത്തുന്നത്.

പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനന്യ പാണ്ഡേയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ്, മലയാളം തുടങ്ങി അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.