ചിയാന്‍ വിക്രത്തിന്റെ കദരം കൊണ്ടേനില്‍ ലെനയുമെത്തുന്നു.. ആദ്യ ട്രെയ്‌ലര്‍ റിലീസ് ഡെയ്റ്റ് പുറത്ത് വിട്ട് താരം.

ആദ്യ പോസ്റ്ററിലൂടെയും ടീസറിലൂടെയും ഏറെ പ്രതീക്ഷ സമ്മാനിച്ച് പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ചിയാന്‍ വിക്രം നായകനായെത്തുന്ന കടാരം കൊണ്ടേന്‍. കമല്‍ ഹാസന്‍ നിര്‍മ്മിച്ച് രാജേഷ് എം സെല്‍വ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ആദ്യ ടീസറിന് തന്നെ മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ ലെനയുമെത്തുന്നുണ്ട്. തമിഴ് സൂപ്പര്‍ താരത്തിനൊപ്പം ലെന ആദ്യമായി അഭിനയിക്കുന്നത് ഏറെ ആകാംക്ഷയോടെയാണ്. ചിത്രത്തിലെ തന്റെ വേഷത്തെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ആദ്യ പോസ്റ്ററും താരം ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ ട്രെയ്‌ലറും ജൂലൈ മൂന്നാം തീയതി എത്തുമെന്ന് താരം അറിയിച്ചിട്ടുണ്ട്.

ഞെട്ടിക്കുന്ന മേക്ഓവറുമായാണ് വിക്രം ചിത്രത്തിലെത്തുന്നത്. കമലിന്റെ നിര്‍മാണ കമ്പനിയായ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷലാണ് ചിത്രം നിര്‍മ്മിക്കുക. കമല്‍ ഹാസന്റെ മകള്‍ അക്ഷര ഹാസനും തമിഴ് നടന്‍ നാസറിന്റെ മകന്‍ അഭി ഹസനും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.