ലത മങ്കേഷ്‌കര്‍ ഇനി രാഷ്ട്രപുത്രി; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

','

' ); } ?>

ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കര്‍ക്ക് രാഷ്ട്രപുത്രി പദവി നല്‍കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. തൊണ്ണൂറു വയസ്സു തികയുന്ന സെപ്റ്റംബര്‍ 28നാണ് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.

ഇന്ത്യന്‍ സിനിമാ പിന്നണി ഗാനരംഗത്തിന് ഏഴു പതിറ്റാണ്ടുകളായി നല്‍കിവരുന്ന സംഭാവനകള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ ഈ വിശിഷ്ടപദവി നല്‍കി ആദരിക്കുന്നത്.

ഇന്ത്യയുടെ വാനമ്പാടിയെന്ന് അറിയപ്പെടുന്ന ലത മങ്കേഷ്‌കര്‍ ഹിന്ദിക്ക് പുറമെ മറാഠി, ബംഗാളി, മലയാളം തുടങ്ങി മുപ്പത്തിയാറോളം പ്രാദേശിക ഭാഷകളില്‍ പാടിയിട്ടുണ്ട്. 1989ല്‍ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചു. 2001ല്‍ ഭാരതരത്‌നയും. എം.എസ് സുബ്ബലക്ഷ്മിക്കു ശേഷം ഈ പരമോന്നത പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ ഗായികയാണ് ലതാ മങ്കേഷ്‌കര്‍.