എം.ടി.-യുടെ തിരക്കഥയിൽ എഴുതാൻ കഴിഞ്ഞത് മഹാഭാഗ്യം: ‘ദയ’ സിനിമയെ കുറിച്ച് ലാൽ

','

' ); } ?>

എം.ടി വാസുദേവൻ നായർ തിരക്കഥയെഴുതിയ ദയ സിനിമയിൽ തനിക്കും എഴുതാൻ കഴിഞ്ഞത് മഹാഭാഗ്യമായി കാണുന്നുവെന്ന് തുറന്നുപറഞ് നടനും സംവിധായകനുമായ ലാൽ. രേഖാ മേനോൻ ലൈവ്’ എന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ലാൽ. 1998 ൽ വേണു സംവിധാനം ചെയ്ത സിനിമയാണ് ‘ദയ’.

ദയ സിനിമയിൽ ഒരു വേഷമുണ്ട് അത് ലാൽ ചെയ്യണമെന്ന് വേണു പറഞ്ഞു. പിന്നെ എം.ടി സാറിനെ കാണണമെന്നും പറഞ്ഞു.
‘വേഷത്തിനായാണ് വിളിച്ചതെന്ന് കരുതി എം.ടി. വാസുദേവൻ നായറെ കണ്ടപ്പോഴാണ് അദ്ദേഹം ഒരു എപ്പിസോഡ് എഴുതണം എന്ന് പറയുന്നത്. ഹോം എലോൺ പോലെയുള്ള ഒരു സീനാണ് വേണ്ടത്. അതെഴുതാൻ അദ്ദേഹത്തിന് അറിയില്ല, പകരം അത് എന്നോട് എഴുതാൻ പറഞ്ഞു. അങ്ങനെ എം.ടി.യുടെ തിരക്കഥയിൽ ഒരു ഭാഗം എഴുതാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. ലാൽ പറഞ്ഞു.