നടനും തിരക്കഥാകൃത്തും സംവിധായകനുമായ ലാലിന്റെ തിരക്കഥയില്‍ മകന്‍ ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം സുനാമിയുടെ പൂജ മലയാള സിനിമയിലെ ഗംഭീര താരസാന്നിധ്യത്തോടെ ഇടപ്പള്ളിയില്‍ വെച്ച് നടന്നു. ചടങ്ങില്‍ ദിലീപ്, ആസിഫ് അലി, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, അരുണ്‍, സംവിധായകരായ സിബി മലയില്‍, സച്ചി, ബോബന്‍ സാമുവല്‍, റോഷന്‍ ആന്‍ഡ്രൂസ്, പ്രിയനന്ദനന്‍, മൃദുല്‍ നായര്‍, മേജര്‍ രവി, സനൂപ് തൈക്കൂടം, അരുണ്‍ ഗോപി, ലിയോ തധേവുസ്, അല്‍ത്താഫ് സലിം, ഷൈജു അന്തിക്കാട്, മാര്‍ത്താണ്ഡന്‍, തിരക്കഥാകൃത്തായ ബെന്നി നായരമ്പലം, ബിബിന്‍ ചന്ദ്രന്‍, ആന്റോ ജോസഫ്, ഗിരീഷ് വൈക്കം, സിബി തൂട്ടുപുറം, നെല്‍സണ്‍ ഐപ് എന്നിങ്ങനെ നിരവധി പേരാണ് പങ്കെടുത്തത്. പാണ്ട ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലാലിന്റെ മകള്‍ മോണിക്കയുടെ ഭര്‍ത്താവ് അലന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
ബാലു വര്‍ഗീസ് നായക വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ഇന്നസെന്റ്, മുകേഷ്, അജു വര്‍ഗീസ്, സുരേഷ് കൃഷ്ണ എന്നിവരുമെത്തുന്നുണ്ട്. ഛായാഗ്രഹണം അലക്‌സ് ജെ. പുളിക്കല്‍, എഡിറ്റിങ് രതീഷ് രാജ്, സംഗീതം യാക്‌സന്‍ ഗാരി പെരേര ആന്‍ഡ് നേഹ നായര്‍ എന്നിവരാണ്. ഡ്രൈവിങ് ലൈസന്‍സിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന സുനാമിയുടെ ഷൂട്ടിങ്ങ് ഫെബ്രുവരി 25 മുതല്‍ തൃശൂര്‍, ഇരിഞ്ഞാലക്കുട ഭാഗങ്ങളിലായി ആരംഭിക്കും.