‘വരനെ ആവശ്യമുണ്ട്’, മേക്കിംഗ് വീഡിയോ കാണാം

ദുല്‍ഖര്‍, കല്യാണി, സുരേഷ് ഗോപി, ശോഭന എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അനൂപ് സത്യന്‍ ഒരുക്കിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു. ഷൂട്ടിംഗിനിടെയിലെ രസകരമായ രംഗങ്ങളാണ് വീഡിയോയില്‍.

വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകത ഉണ്ട് ഈ ചിത്രത്തിന്. ദുല്‍ഖറിനൊപ്പം നായികയായി എത്തുന്നത് കല്ല്യാണി പ്രയദര്‍ശനാണ്. അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ദുല്‍ഖര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം സ്റ്റാര്‍ ഫിലിംസും വേഫെയറര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ സംഗീതം അല്‍ഫോന്‍സാണ്. ഛായാഗ്രഹണം മുകേഷ് മുരളീധരന്‍.