ശിവരാത്രി നാളില്‍ പുതിയ ചിത്രത്തിന് ശുഭാരംഭവുമായി ലാല്‍ ജോസ്..

','

' ); } ?>

ശിവരാത്രി നാളോടനുബന്ധിച്ച് തന്റെ പുതിയ ചിത്രത്തിന് ശുഭാരംഭം കുറിച്ചിരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. ‘തട്ടിന്‍പ്പുറത്ത് അച്യുതനു’നു ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ ഇന്ന് തലശ്ശേരിയില്‍ നടന്നു. ബിജു മേനോനും നിമിഷ സജയനുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നാല്‍പ്പത്തിയൊന്ന് എന്നാണ് ഇപ്പോള്‍ ചിത്രത്തിന് സ്ഥിരീകരിച്ചിരിക്കുന്ന തലക്കെട്ട്. കണ്ണൂരിന്റെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നവാഗതനായ പ്രഗീഷ് പി ജി ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

കണ്ണൂര്‍ ഭാഷയ്ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ അമച്വര്‍ നാടക പ്രവര്‍ത്തകര്‍ക്കും പുതുമുഖങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എസ് കുമാര്‍ ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിംഗും അജയന്‍ മങ്ങാട് കലാസംവിധാനവും നിര്‍വ്വഹിക്കും. എല്‍ ജെ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണക്കാര്‍.

നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘മേരാ നാം ഷാജി’, ‘വെള്ളിമൂങ്ങ’യ്ക്ക് ശേഷം സംവിധായകന്‍ ജിബു ജേക്കബിനൊപ്പം ഒന്നിക്കുന്ന ‘ആദ്യരാത്രി’. ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന മറ്റു ബിജു മേനോന്‍ ചിത്രങ്ങള്‍. അതേ സമയം അവാര്‍ഡ് ജേതാവായ നിമിഷ സജയന്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. രാജീവ് രവിയുടെ തുറമുഖം എന്ന ചിത്രമാണ് നിമിഷ ഒരു പ്രധാന വേഷവുമായെത്തുന്നുണ്ട്.