താരനിബിഢമായി മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബന്റെ മകന്റെ മാമോദീസ. കൊച്ചിയിലെ ഇളംകുളം വലിയ പള്ളിയില്‍ വച്ചാണ് മാമോദീസ ചടങ്ങ് നടന്നത്. ചാക്കോച്ചന്റെ ഇസഹാക്കിനെ കാണാന്‍ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും എത്തിയിരുന്നു. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, കാവ്യാ മാധവന്‍, ദിലീപ്, അനു സിതാര, അബു സലീം, രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, സായ് കുമാര്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
പള്ളിയില്‍ നടന്ന ചടങ്ങിന് ശേഷം അതിഥികള്‍ക്കായി പ്രത്യേക സത്കാരം ഒരുക്കിയിരുന്നു. മമ്മൂട്ടി കുടുംബ സമേതമാണ് സത്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. ദുല്‍ഖറും അമാലും കുഞ്ഞും എത്തിയിരുന്നു. ദിലീപും കാവ്യയും പള്ളിയില്‍ നടന്ന ചടങ്ങുകളില്‍ പങ്കെടുക്കുകയാണ് ചെയ്തത്. 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബന്‍ പ്രിയ ദമ്പതികള്‍ക്ക് കുഞ്ഞു ജനിച്ചത്.