‘കുമ്പളങ്ങി നൈറ്റ്‌സ്’ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്ത്…

','

' ); } ?>

കേരളത്തിലെ യുവാക്കള്‍ ഏറെ നാളായി കാത്തിരിപ്പിക്കുന്ന ചിത്രമാണ് യുവതാരങ്ങളായ ശ്രീനാഥ് ബാസി, സൗബിന്‍ സഹീര്‍, ഷെയ്ന്‍ നിഗം, ഫഹദ് ഫാസില്‍ എന്നിവര്‍ ഒന്നിക്കുന്ന ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രം. ഇപ്പോള്‍ ആരാധകരുടെ കാത്തിരിപ്പിന് മധുരം നല്‍കിക്കൊണ്ട് ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഷെയ്ന്‍ നിഗത്തെ നായകനാക്കി നവാഗതനായ മധു.സി നാരായണനാണ് ചിത്രമൊരുക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ യൂട്യൂബിലുടെയാണ് അണിയറപ്പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

ഇവര്‍ക്കൊപ്പം പുതുമുഖ നടന്‍ മാത്യു തോമസും മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ഫഹദും ചിത്രത്തിലെന്നുണ്ട്. ചിത്രത്തില്‍ വില്ലന്‍ ആയാണ് ഫഹദ് ഫാസില്‍ അഭിനയിക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഒരു മോഡേണ്‍ ഫാമിലി ഡ്രാമ ആയാണ് ഈ ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന.

നടി നസ്രിയ നസീമും സംവിധായകന്‍ ദിലീഷ് പോത്തനും രചയിതാവും ദേശീയ അവാര്‍ഡ് ജേതാവുമായ ശ്യാം പുഷ്‌കരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദിലീഷ് പോത്തന്‍ ശ്യാം പുഷ്‌ക്കരന്‍ ടീം ആരംഭിച്ച വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്ന ബാനറിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണ് ഈ ചിത്രം. ‘മഹേഷിന്റെ പ്രതികാരം’, ‘മായാനദി’, ‘ഇടുക്കി ഗോള്‍ഡ്’ തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് രചന നിര്‍വഹിച്ച ശ്യാം പുഷ്‌കരന്‍ തന്നെയാണ് ഈ ചിത്രത്തിനു വേണ്ടിയും തിരക്കഥയൊരുക്കുന്നത്. ട്രെയ്‌ലര്‍ കാണാം..