‘കുടുക്ക് 2025’ക്യാരക്ടര്‍ പോസ്റ്റര്‍

','

' ); } ?>

കൃഷ്ണ ശങ്കര്‍ പ്രധാന വേഷത്തിലെത്തുന്ന ‘കുടുക്ക് 2025’ന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി.കിടിലന്‍ മേക്കോവറുമായാണ് പോസ്റ്ററില്‍ കൃഷ്ണ ശങ്കര്‍ പ്രത്യക്ഷപ്പെടുന്നത്.

അള്ള് രാമേന്ദ്രന് ശേഷം സംവിധായകന്‍ ബിലഹരി ഒരുക്കുന്ന ചിത്രമാണിത്. 2025ലെ കഥയാണ് ചിത്രം പറയുന്നത്. മനുഷ്യന്റെ സ്വകാര്യതയാണ് പ്രമേയം. ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ കൃഷ്ണ, സ്വാസിക എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.നവംബറില്‍ ആണ് ഷൂട്ടിങ് ആരംഭിച്ചത്.കര്‍ശന കൊവിഡ് നിയന്ത്രണങ്ങളോടെ ആണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.