ഇതാണ് കൃഷ്ണന്‍കുട്ടി

','

' ); } ?>

കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത് വന്നത് മുതല്‍ പ്രേക്ഷകര്‍ ഒരേ പോലെ ചോദിക്കുന്ന ചോദ്യമാണ് ആരാണ് കൃഷ്ണന്‍കുട്ടി? എന്നത്. ഇപ്പോഴിതാ ആ ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സംവിധായകനും നടനുമായ ശ്രീകാന്ത് മുരളിയാണ് ഈ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. സംവിധയകാന്‍ സൂരജ് ടോം ആണ് പ്രേക്ഷകരുടെ ഈ സംശയത്തിന് മറുപടി നല്‍കികൊണ്ട് തന്റെ കൃഷ്ണന്‍കുട്ടിയെ വെളിപ്പെടുത്തിയത്. സീ കേരളത്തില്‍ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങള്‍ നേടിയിരുന്നു. ചിത്രം എപ്പോള്‍ സീ ഫൈവ് ഒടിടി പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശനം തുടരുകയാണ്.

വിഷ്ണു ഉണ്ണികൃഷ്ണന്‍, സാനിയ അയ്യപ്പന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സൂരജ് ടോം സംവിധാനം ചെയ്ത ചിത്രമാണ് ‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’ എന്ന ചിത്രം. ഒരേ സമയം സീ കേരളം ചാനലിലും സീഫൈവ് ആപ്ലിക്കേഷനിലൂടെയുമാണ് സിനിമ പ്രേക്ഷകരിലേക്കെത്തിയത്. 2021 ഏപ്രില്‍ 11 ന് വൈകുന്നേരം 7 മണിക്ക് സീ കേരളത്തില്‍ നേരിട്ട് ചിത്രം പ്രദര്‍ശനത്തിനെത്തി. കോമഡി പശ്ചാത്തലത്തിലുള്ള ഈ ഹൊറര്‍ ത്രില്ലര്‍ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ വന്‍ ഹിറ്റായിരുന്നു.

നിഗൂഢത നിറഞ്ഞ കൃഷ്ണന്‍കുട്ടി എന്ന കഥാപാത്രമെത്തുന്ന ചിത്രം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഒരു ദൃശ്യശ്രവ്യ വിരുന്നായിരുന്നു. സംഗീത സംവിധായകന്‍ ആനന്ദ് മധുസൂദനന്റെ തിരക്കഥയില്‍ ജിത്തു ദാമോദര്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ ശബ്ദ ഡിസൈനിംഗ് ചെയ്തിരിക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ ജസ്റ്റിന്‍ ജോസാണ്. ബാഹുബലി, പദ്മാവത് തുടങ്ങിയ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ജസ്റ്റിന്‍ ജോസിന്റെ സംഗീത വിസ്മയം ഉള്‍ക്കൊള്ളുന്നുവെന്ന പ്രത്യേകത കൂടി ഈ സിനിമക്കുണ്ട്. പേപ്പര്‍കോണ്‍ സ്‌റുഡിയോസിന്റെ ബാനറില്‍ പുറത്തിറങ്ങിയ ചിത്രം നിര്‍മിച്ചിരിക്കുന്നത് നോബിള്‍ ജോസാണ്. സീ കേരളം ചാനലിലൂടെയും സീഫൈവ് ആപ്പിലൂടെയും പുറത്തിറങ്ങിയ ‘ഇന്ന് മുതല്‍’ എന്ന സിനിമയ്ക്കും വന്‍ പ്രതികരണമായിരുന്നു ലഭിച്ചത്.