“മമ്മൂട്ടി ഒരു ‘കള്ളി മുൾ ചെടി’ യെ പോലെയാണ്, പുറമെയുളള ഗൗരവമില്ലായിരുന്നെങ്കിൽ അദ്ദേഹം ദുരുപയോഗം ചെയ്യപ്പെടുമായിരുന്നു”; കൃഷ്ണൻ സേതുകുമാർ

','

' ); } ?>

മമ്മൂട്ടി ഒരു ‘കള്ളി മുൾ ചെടി’ യെ പോലെയാണെന്ന് തുറന്നു പറഞ്ഞ് പ്രൊഡ്യൂസർ കൃഷ്ണൻ സേതുകുമാർ. പുറമെയുള്ള മുള്ള് ഇല്ലായിരുന്നെങ്കിൽ കള്ളി മുൾ ചെടിയെ എല്ലാവരും വികൃതമാക്കാൻ ശ്രമിക്കുന്ന പോലെ, പുറമെയുളള ഗൗരവമില്ലായിരുന്നെങ്കിൽ മമ്മൂട്ടിയെ എല്ലാവരും ദുരുപയോഗം ചെയ്യുമായിരുന്നെന്ന് കൃഷ്ണൻ സേതുകുമാർ പറഞ്ഞു. കൂടാതെ ദേഷ്യവും, വാശിയുമൊക്കെയുണ്ടെങ്കിലും മമ്മൂട്ടിയുടെ ഉള്ള് ഭയങ്കര നൈർമല്യമുള്ളതാണെന്നും കൃഷ്ണൻ സേതുകുമാർ കൂട്ടിച്ചേർത്തു. സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“മമ്മൂട്ടി ഒരു ലിവിങ് ലെജിൻഡാണ്. ഇൻഫിനിറ്റ് ആക്ടർ എന്നാണ് ഞാൻ അദ്ദേഹത്തെ പറ്റി പറയാറ്. അത് പോലെ തന്നെ വളരെ പ്രൊഫഷണലുമാണ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ ഒരുപാട് സംശയങ്ങളുണ്ടാകും. ഒരിക്കൽ നമ്മളത് ക്ലിയർ ചെയ്‌താൽ പിന്നെ അദ്ദേഹം നമുക്കൊപ്പം ഉണ്ടാകും. അതായത് ഒരു ‘കള്ളി മുൾ ചെടി’ യെ പോലെയാണ് അദ്ദേഹം എന്നു വേണമെങ്കിൽ പറയാം. കള്ളി മുൾ ചെടി അകത്ത് ഭയങ്കര സോഫ്റ്റായിരിക്കും. പുറമെയുള്ള മുള്ള് ഇല്ലായിരുന്നെങ്കിൽ എല്ലാവരും അതിനെ വികൃതമാക്കി കളയും. അത് പോലെ അദ്ദേഹത്തിന്റെ ഉള്ള് ഭയങ്കര നൈർമല്യമുള്ളതാണ്. പുറമെയുള്ള വാശിയും ദേഷ്യവും ഇല്ലായിരുന്നെങ്കിൽ എല്ലാവരും അദ്ദേഹത്തെ ദുരുപയോഗം ചെയ്തേനെ.” കൃഷ്ണൻ സേതുകുമാർ പറഞ്ഞു.

നിവിൻ പോളി നായകനായെത്തിയ ഫാർമ എന്ൻ വെബ് സീരീസാണ് കൃഷ്ണൻ സേതുകുമാറിന്റെ ഏറ്റവും പുതിയ പ്രൊജക്റ്റ്. നിവിന്‍ പോളിയുടെ ആദ്യ വെബ് സിരീസ് കൂടിയാണ് “ഫാർമ”. പി ആര്‍ അരുണ്‍ സംവിധാനം ചെയ്ത സിരീസ് ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സ്ട്രീമിംഗ് ചെയ്തു കൊണ്ടിരിക്കുന്നത്. ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസിന്റെ പശ്ചാത്തലത്തിലാണ് സീരീസ് കഥ അവതരിപ്പിക്കുന്നത്. മലയാളത്തിനൊപ്പം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, മറാഠി ഭാഷകളിലും സിരീസ് കാണാനാവും. സിരീസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് നിവിന്‍ പോളിയും, ബോളിവുഡ് നടന്‍ രജിത് കപൂറുമാണ്. ശ്യാമപ്രസാദിന്‍റെ അഗ്നിസാക്ഷി ചിത്രത്തിലെ മികച്ച അഭിനയത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ച രജിത് കപൂര്‍, മലയാളത്തിൽ ഒരിടവേളയ്ക്ക് ശേഷം എത്തിയ ചിത്രം കൂടിയാണിത്. ബിനു പപ്പു, നരേൻ, ശ്രുതി രാമചന്ദ്രൻ, വീണ നന്ദകുമാർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിരീസിന് സംഗീതം പകർന്നത് ജേക്സ് ബിജോയാണ്.

അതേ സമയം “കളങ്കാവലാണ്‌” മമ്മൂട്ടിയുടേതായി ഒടുവിലിറങ്ങിയ ചിത്രം. “കളങ്കാവൽ”. മമ്മൂട്ടി നെഗറ്റീവ് വേഷത്തിലെത്തിയ ചിത്രത്തിൽ വിനായകനായിരുന്നു നടൻ. ജിതിൻ കെ ജോസ് അണിയിച്ചൊരുക്കിയ സിനിമയിൽ രജിഷ വിജയൻ, ഗായത്രി അരുൺ തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തുന്നു. ഫൈസൽ അലിയാണ് ക്യാമറ. മുജീബ് മജീദ് സംഗീതസംവിധാനം. പ്രവീൺ പ്രഭാകറാണ് എഡിറ്റിങ് നിർവഹിച്ചത്.