നവാഗതനായ സുനില്‍ സുബ്രഹ്‌മണ്യന്‍ കഥയെഴുതി സംവിധാനം ചെയ്ത് അന്മയ് ക്രിയേഷന്‍സിന്റെ ബാനറില്‍ അനില്‍കുമാര്‍ തിരക്കഥയും സംഭാഷണവും നിര്‍മ്മാണവും നിര്‍വ്വഹിച്ച ‘എന്റെ മഴ’ Ente Mazha എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി.Ente Mazha ‘എന്റെ മഴ’യുടെ ഗൃഹാതുരത്വം നിറഞ്ഞ് നില്‍ക്കുന്ന ടീസര്‍ പുറത്തിറങ്ങി യൂട്യൂബില്‍ ഇതിനോടകം നല്ല അഭിപ്രായങ്ങള്‍ നേടിയിരുന്നു. നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. രാജു രാഘവന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് റിജോഷ് ആണ്. വരദ് കൃഷ്ണയാണ് ഈ ഗാനം പാടിയിരിക്കുന്നത്.
ഗ്രാമീണ ഭംഗിയുടെ പശ്ചാത്തലത്തില്‍ പാടത്തും ചെളിയിലും ഒക്കെ ഓടിയും ചാടിയും കളിച്ചും മരത്തില്‍ കേറിയും ഒന്നിച്ച് ഡപ്പാന്‍ കൂത്ത് ആടിയും അവധി ദിനങ്ങള്‍ ആഘോഷിക്കുന്ന ഒരു സംഘം ആണ്‍കുട്ടികളുടെ അഘോഷജീവിതമാണ് പാട്ടില്‍ ഉടനീളം ചിത്രീകരിച്ചിരിക്കുന്നത്. മനോജ് കെ ജയന്‍ പ്രധാന വേഷം അവതരിപ്പിക്കുന്ന ചിത്രത്തില്‍ നരേന്‍, മാസ്റ്റര്‍ അന്‍മയ്, ശ്രീജിത്ത് രവി, നെടുമുടി വേണു, ജയന്‍ ചേര്‍ത്തല, സോനു ഗൗഡ, പ്രവീണ, ശോഭ മോഹന്‍, യാമി സോന, മാസ്റ്റര്‍ ആദിഷ് എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. പത്മശ്രീ കൈതപ്രം, വയലാര്‍ ശരത് ചന്ദ്രവര്‍മ, രാജു രാഘവ്, കെ ജയകുമാര്‍, പവിത്രന്‍, ഉദയശങ്കര്‍ എന്നിവര്‍ ചിട്ടപ്പെടുത്തിയ വരികള്‍ക്ക് ശരത്, റിജോഷ് എന്നിവരാണ് സംഗീതം നല്‍കിയിരിക്കുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ഈ കുടുംബചിത്രം ഏപ്രില്‍ 8ന് തീയേറ്ററുകളിലെത്തും.
Latest Movies News on CELLULOID ONLINE : റിമയുടെ വസ്ത്രത്തിന്റെ അളവെടുത്ത് സോഷ്യല്‍ മീഡിയ
രാജേഷ് രാമന്‍ ആണ് ഛായാഗ്രഹണം. ചിത്രസംയോജനം: ജിതിന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: മഞ്ജു അനില്‍, എഡിറ്റര്‍: ജിതിന്‍ ഡി കെ, ചീഫ് അസോസിയേറ്റ് ഡയറക്‌റ്റേഴ്‌സ്: സുധീഷ് രാമചന്ദ്രന്‍, ദീപക് നാരായണ്‍, ആര്‍ട്ട്: സുശാന്ത് നെല്ലുവായ്, മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്റ്റ്യൂം: ബുസി ബേബി ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഗിരീഷ് കൊടുങ്ങല്ലൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഗിരീഷ് കരുവന്തല, ഫിനാന്‍സ് കണ്‍ഡ്രോളര്‍: ഗോപിനാഥ് രാമന്‍, ക്രീയേറ്റീവ് സപ്പോര്‍ട്ട്: ബ്രൂസ് ലിയോ ജോക്കിന്‍, അസോസിയേറ്റ് ഡയറക്ടര്‍: പ്രവീണ്‍ നാരായണ്‍, സൗണ്ട് മിക്‌സിങ്: കരുണ്‍ പ്രസാദ്, ഡി ഐ: ശ്രീകുമാര്‍ നായര്‍, വി എഫ് എക്‌സ്: രതീഷ്, പരീക്ഷിത്, സ്റ്റില്‍സ്: കോളോണിയ, ഡിസൈന്‍: നിതീഷ് വി എം, സതീഷ്ചന്ദ്രന്‍, പി.ആര്‍.ഒ: പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
Ente Mazha