‘കിംഗ് ഫിഷ്’ ഉടനെത്തും

അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കിംഗ് ഫിഷിന്റെ സെന്‍സറിങ്ങ് കഴിഞ്ഞു. ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. അനൂപ് മേനോന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ സെന്‍സറിങ്ങ് വിശേഷം അറിയിച്ചത്.ചിത്രം ഉടന്‍ തീയറ്ററില്‍ എത്തുമെന്നും അദ്ദേഹം കുറുച്ചു.

ടെക്സസ് ഫിലിം കമ്പനിയുടെ ബാനറില്‍ അനൂപ് മേനോന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘കിംഗ് ഫിഷ്’. മഹാദേവന്‍ തമ്പി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് രതീഷ് വേഗയാണ്. പശ്ചാത്തലസംഗീതം ഷാന്‍ റഹ്‌മാന്‍.