“ഞാൻ ഒരു പബ്ലിക് ഫിഗറാണ്, പബ്ലിക് പ്രോപ്പർട്ടിയല്ല”; സൈബർ ആക്രമണങ്ങൾക്കെതിരെ കടുത്ത നിലപാടുമായി ഖുശ്ബു സുന്ദർ

','

' ); } ?>

സോഷ്യൽ മീഡിയയിലൂടെ ഉണ്ടായ സൈബർ ആക്രമണങ്ങളിലും വ്യക്തിഹത്യകളിലും ശക്തമായ പ്രതികരണവുമായി നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ. താൻ ഒരു പൊതുപ്രവർത്തകയാണെങ്കിലും ആരുടെയും പൊതുസ്വത്തല്ലെന്ന് അവർ വ്യക്തമാക്കി. പ്രമുഖ മാധ്യമമായ ജെഎഫ്ഡബ്ല്യു ഡിജിറ്റലിന് നൽകിയ അഭിമുഖത്തിലാണ് ഖുശ്ബു നിലപാട് വ്യക്തമാക്കിയത്.

തന്റെ കുടുംബാംഗങ്ങളെയും വ്യക്തിജീവിതത്തെയും ലക്ഷ്യമിട്ട് അശ്ലീല കമന്റുകളും അധിക്ഷേപങ്ങളും നടത്തുന്നവരുടെ പ്രവൃത്തിയെ അവർ കഠിനമായി വിമർശിച്ചു. തങ്ങളുടെ മാതാപിതാക്കളെക്കുറിച്ചോ മക്കളെക്കുറിച്ചോ മോശമായി സംസാരിച്ചാൽ മറ്റുള്ളവർക്ക് എന്തു തോന്നുമെന്നും, അതേ അളവുകോൽ മറ്റുള്ളവരിൽ പ്രയോഗിക്കുമ്പോൾ ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ട് എന്തുകൊണ്ടു മനസ്സിലാകുന്നില്ലെന്നും അവർ ചോദിച്ചു. ഇത്തരം മ്ലേച്ഛമായ പരാമർശങ്ങൾ നടത്തുന്നവരുടെ സംസ്കാരത്തിലും അവരുടെ കുടുംബപരമായ പശ്ചാത്തലത്തിലും തനിക്ക് സഹതാപം മാത്രമേയുള്ളൂവെന്നും നടി കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിലെ നെഗറ്റീവ് കമന്റുകൾക്കും ബോഡി ഷെയ്മിംഗുകൾക്കുമെതിരെ നിരന്തരം ശബ്ദമുയർത്തുന്ന വ്യക്തിയാണ് ഖുശ്ബു. നിലവിൽ സിനിമകൾക്ക് പുറമെ റിയാലിറ്റി ഷോകളുടെ അവതാരകയായും സജീവമാണ് താരം.

“ഞാൻ ഒരു പബ്ലിക് ഫിഗറാണ്, അല്ലാതെ പബ്ലിക് പ്രോപ്പർട്ടി അല്ല. അത് വളരെ വ്യക്തമാണ്. നിങ്ങൾ എന്റെ അമ്മയെയോ മക്കളെയോ അധിക്ഷേപിച്ചാൽ തിരിച്ച് ഞാനും അത്തരത്തിൽ സംസാരിക്കേണ്ടി വരും. നിങ്ങൾക്കത് ബുദ്ധിമുട്ട് തോന്നില്ലേ, അത്രയേ ഉള്ളൂ.

നിങ്ങൾക്കത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെങ്കിൽ എന്റെ മാതാപിതാക്കളെക്കുറിച്ചോ, കുട്ടികളെക്കുറിച്ചോ, എന്നെക്കുറിച്ചോ സംസാരിക്കാൻ നിങ്ങളാരാണ് ?. എന്നെക്കുറിച്ച് അനാവശ്യമായി മ്ലേച്ഛമായ കമന്റുകൾ പറയുന്നവർ വളർന്നുവന്ന സാഹചര്യത്തെക്കുറിച്ചും അവരുടെ മാതാപിതാക്കളെയും ഓർത്ത് എനിക്ക് സഹതാപം മാത്രമാണുള്ളത്”. – ഖുശ്ബു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *