ബിജെപി നേതാവും നടിയുമായ ഖുശ്ബു അറസ്റ്റില്‍. മനുസ്മൃതിക്കെതിരെ യു ട്യൂബ് ചാനലില്‍ പ്രതികരിച്ച തിലക് തിരുമാവളവനെതിരായ പ്രതിഷേധത്തിന് ചിദംബരത്തേക്ക് പോകുമ്പോഴായിരുന്നു അറസ്റ്റ്. കൊവിഡ് മാനദണ്ഡം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. സമരത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു.
വിടുതലൈ ചിരുതഗള് കക്ഷി (വിസികെ) നേതാവ് തോല് തിരുംവാലന് മനുസ്മൃതിയെക്കുറിച്ച് നടത്തിയ പ്രസ്താവനയാണ് ബിജെപി വിവാദമാക്കിയത്. മനു സ്ത്രീകളെ ലൈംഗിക തൊഴിലാളികളായി മാത്രമാണ് കാണുന്നതെന്നും മനുസ്മൃതി നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഖുശ്ബു തന്നെയാണ് തന്നെ അറസ്റ്റ് ചെയ്ത വിവരം ട്വിറ്ററിലൂടെ പുറത്തു വിട്ടത്. തിരുമാവളവനെതിരെ ബിജെപിയുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ട്. സ്ത്രീകളെ മോശമായിട്ടാണ് മനുസ്മൃതിയില്‍ വിശേഷിപ്പിക്കുന്നത് എന്നാണ് തിരുമാവളവന് പറഞ്ഞത്. തിരുമാവളവന് സ്ത്രീകളെ അപമാനിച്ചുവെന്നും മനുസ്മൃതിയില്‍ അത്തരം വാക്കുകളില്ലെന്നുമാണ് ബിജെപിയുടെ വാദം.