കെ.ജി.എഫിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു

കന്നട ചിത്രം കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ് (കെ.ജി.എഫ്)ന്റെ മേക്കിംഗ് വീഡിയോ പുറത്ത് വിട്ടു. ഹിറ്റ്‌മേക്കര്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ യാഷ് ആണ് നായകന്‍. ശ്രീനിധി ഷെട്ടിയാണ് നായിക.രമ്യ കൃഷ്ണനും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്നു. കന്നടയില്‍ ഇന്നോളം നിര്‍മിച്ചതില്‍ ഏറ്റവും ചെലവേറിയ ചിത്രമാണ് കെജിഎഫ്.

കോലാര്‍ സ്വര്‍ണഖനിയില്‍ അറുപതുകളും എഴുപതുകളും പശ്ചാത്തലമാക്കിയാണ് സിനിമ ഒരുക്കുന്നത്. ഖനിത്തൊഴിലാളികളുടെ അടിമത്തജീവിതവും ആധിപത്യം ഉറപ്പിക്കാന്‍ വേണ്ടിയുള്ള പോരാട്ടവുമാണ് സിനിമയുടെ പ്രമേയം. റോക്കി എന്ന കഥാപാത്രത്തിന്റെ ദാരുണമായ ബാല്യകാലജീവിതവും അധോലോകനേതാവായുള്ള വളര്‍ച്ചയുമാണ് സിനിമ പറയുന്നത്.

80 കോടിയിലേറെയാണ് ചിത്രത്തിന്റെ നിര്‍മാണച്ചെലവ്. രണ്ട് ഭാഗങ്ങളിലായി എത്തുന്ന ഈ ചിത്രത്തിന്റെ ആദ്യ ഭാഗം ഡിസംബര്‍ 21ന് പുറത്തിറങ്ങും. കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിലും ഈ ചിത്രം എത്തുന്നുണ്ട്.