ട്രെന്റിംഗില്‍ കുതിച്ച് ചോര കൊണ്ടെഴുതിയ കഥ

','

' ); } ?>

പ്രേക്ഷകര്‍ കാത്തിരുന്ന ബ്രഹ്‌മാണ്ഡ ചിത്രം കെ.ജി.എഫ് 2 ട്രെയിലര്‍ പുറത്തിറങ്ങി. യു ട്യൂബ് ട്രെന്റിംഗില്‍ കുതിച്ച് ചോര കൊണ്ടെഴുതിയ കഥ കെ.ജി.എഫ് മുന്നോട്ട് പോവുകയാണ്. പത്ത് മില്ല്യണ്‍ കാഴ്ച്ചക്കാരുമായാണ് ചിത്രം മുന്നോട്ട് പോകുന്നത് ചിത്രത്തിലെ ആദ്യ ഗാനം ‘തൂഫാന്‍’ വലിയ തരംഗം തീര്‍ത്തതിന് പിന്നാലെയാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്. മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലാണ് മൂന്ന് മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. കെജിഎഫ് ചാപ്റ്റര്‍ രണ്ടിന്റെ പ്രിവ്യൂ കണ്ട മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരന്‍ സിനിമയെ കുറിച്ച് പറഞ്ഞിരുന്നു. സിനിമ അത്ഭുതപ്പെടുത്തുന്നതാണെന്ന് താരം തന്നെ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.

കേരളത്തില്‍ കെ.ജി.എഫ് ചാപ്റ്റര്‍ രണ്ടിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്. ഇതിന്റെ ഭാഗമായി ചിത്രത്തിന്റെ പ്രിവ്യു കാണുവാന്‍ കെജിഎഫ് ടീം പൃഥ്വിയെ ക്ഷണിച്ചിരുന്നു. കെജിഎഫ് 2വിലൂടെ സിനിമയില്‍ പുതിയൊരു നിലവാരം കൊണ്ടുവരാന്‍ സംവിധായകന്‍ പ്രശാന്ത് നീലിന് സാധിച്ചെന്നും അദ്ദേഹം പറയുന്നു. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഉള്‍പ്പടെയുള്ള ഭാഷകളിലാകും സിനിമ റിലീസിനെത്തുക. യാഷ് തന്നെ നായകനായ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹൊംബാളെ ഫിലിംസിന്റെ ബാനറില്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം വിജയ് കിരഗണ്ഡൂരാണ് നിര്‍മിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കേരളത്തില്‍ കെ.ജി.എഫ് ചാപ്റ്റര്‍ രണ്ടിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. കോവിഡ് മൂലം നിരവധി തവണ റിലീസ് മാറ്റിയ ചിത്രം ഏപ്രില്‍ 14ന് തീയറ്ററുകളിലെത്തും. പിരീയഡ് ഡ്രാമ ഗ്യാങ്സ്റ്റര്‍ വിഭാഗത്തില്‍ പെട്ട ചിത്രമായ കെ.ജി.എഫ് 2018 ഡിസംബര്‍ 21നാണ് പുറത്തിറങ്ങിയത്. ആദ്യ ഭാഗം ഇന്ത്യയൊട്ടാകെ ഗംഭീര വിജയം നേടിയിരുന്നു.