കെജിഎഫിലൂടെ ശ്രദ്ധ നേടിയ കന്നട നടന്‍ ‘കൃഷ്ണ ജി റാവു’ അന്തരിച്ചു

മുതിര്‍ന്ന കന്നഡ നടന്‍ കൃഷ്ണ ജി റാവു അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളേത്തുടര്‍ന്ന് ബുധനാഴ്ച ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ലോകമെമ്പാടുമുള്ള എല്ലാ ആരാധകരും സ്വീകരിച്ച നടന്‍ യഷ് നായകനായ ‘കെജിഎഫ്’ എന്ന സിനിമയില്‍ അന്ധനായ വൃദ്ധന്റെ വേഷം ചെയ്ത കൃഷ്ണ ജി റാവു നിരവധി കന്നഡ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.എന്നാല്‍ ആരാധകര്‍ക്കിടയില്‍ അദ്ദേഹത്തെ പ്രശസ്തനാക്കിയത് കെജിഎഫ് എന്ന ചിത്രമാണ്.

വര്‍ഷങ്ങളായി സിനിമാരംഗത്തുള്ള കൃഷ്ണ ജി റാവു അന്തരിച്ച നടന്‍ ശങ്കര്‍ നാഗിന്റെ സംവിധാന സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഭിനയത്തിലും ശ്രദ്ധ ചെലുത്തി . കെജിഎഫിന് ശേഷം കൃഷ്ണ കുമാര്‍ സംവിധാനം ചെയ്ത ‘നാനോ നാരായണപ്പ’ എന്ന തെലുങ്ക് ഹാസ്യ ചിത്രത്തിലൂടെയാണ് അദ്ദേഹം മുന്‍നിര നടനായി മാറിയത്. കൃഷ്ണ ജി റാവു ചിത്രത്തില്‍ നാരായണപ്പയായി സ്‌റ്റൈലിഷ് ലുക്കിലാണ് അഭിനയിച്ചിരിക്കുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി വാര്‍ദ്ധക്യ സഹജമായ അസുഖം ബാധിച്ച ഇദ്ദേഹത്തിന് പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെട്ടതായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.. തുടര്‍ന്ന് വീട്ടുകാര്‍ അദ്ദേഹത്തെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, അവിടെ ചികിത്സയിലിരിക്കെ അന്തരിക്കുകയാണുണ്ടായത് .അദ്ദേഹത്തിന്റെ വിയോഗം കന്നഡ സിനിമാലോകത്തെ പലരെയും ദുഃഖത്തിലാഴ്ത്തി. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരും സെലിബ്രിറ്റികളും അനുശോചനം രേഖപ്പെടുത്തുകയാണ്.