കേശുവും സംഘവും പഴനിയില്‍

','

' ); } ?>

നാദിര്‍ഷയും ദിലീപും ഒന്നിക്കുന്ന ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന സിനിമയുടെ ഷൂട്ടിംഗ് പഴനിയില്‍ പുരോഗമിക്കുകയാണ്. ദിലീപിന്റെ നായികയായി ആദ്യമായി ഉര്‍വശി അഭിനയിക്കുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുണ്ട്. മിമിക്രി വേദികളിലൂടെ സിനിമയിലേക്കെത്തിയ ദിലീപ്-നാദിര്‍ഷ കൂട്ടുകെട്ട് ആദ്യമായി ഒരുമിക്കുന്ന സിനിമയാണിതെന്ന പ്രത്യേകതയുണ്ട്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, മേരാ നാം ഷാജി തുടങ്ങിയ സിനിമകളൊരുക്കിയ നാദിര്‍ഷ ഒരുക്കുന്ന നാലാമത്തെ ചിത്രമാണിത്.

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതോടെ പോസ്റ്ററിലെ ദിലീപിന്റെ വേറിട്ട ലുക്ക് ഏറെ ചര്‍ച്ചയായിരുന്നു. ശേഷം ദിലീപിന്റെ മൊട്ടയടിച്ചുള്ള ലുക്ക് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഉര്‍വശിയും ദിലീപും ആദ്യമായി ഒന്നിക്കുന്ന ചിത്രവുമാണിത്. അനില്‍ നായരാണ് സിനിമയുടെ ഛായാഗ്രഹണം. ക്യാമറാമാന്‍ അനില്‍ നായര്‍ക്കൊപ്പം പഴനിയില്‍’കേശു’വിന്റെ പണിപ്പുരയില്‍ എന്നു കുറിച്ചുകൊണ്ട് നാദിര്‍ഷ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ഒരു ചിത്രം പങ്കുവെച്ചിരുന്നു. സിനിമയില്‍ കേശുവേട്ടനായി ദിലീപ് എത്തുമ്പോള്‍ രത്‌നമ്മ ചേച്ചിയായാണ് ഉര്‍വശി എത്തുന്നത്. പ്രണയദിനത്തില്‍ ഇരുവരും ചേര്‍ന്നുള്ളൊരു പോസ്റ്റര്‍ പുറത്തിറക്കിയിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു.