‘കണ്ണില്‍ വിടരും രാത്താരങ്ങള്‍ നീയെ’..കപ്പേളയിലെ ആദ്യ ഗാനം പുറത്ത്

','

' ); } ?>

അന്നാ ബെന്‍, ശ്രീനാഥ് ഭാസി, റോഷന്‍ മാത്യു, തന്‍വി റാം എന്നിവരെ നായിക നായകന്മാരാക്കി മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രമാണ് കപ്പേള. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് നിഖില്‍ വാഹിദ്, മുസ്തഫ ഗട്‌സ്, സുധാസ് എന്നിവര്‍ ചേര്‍ന്നാണ്.

ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീത സംവിധാനം നിര്‍വഹിക്കുന്നു. നൗഫല്‍ അബ്ദുള്ള ആണ് ചിത്രത്തിന്റെ എഡിറ്റര്‍. ഹെലന് ശേഷം അന്ന ബെന്‍ നായികയായി എത്തുന്ന ചിത്രമാണിത്. റൗണ്ട് ബോക്‌സ്, കഥാസ് അണ്‍ടോള്‍ഡ് എന്നിവയുടെ ബാനറില്‍ വിഷ്ണു വിനു ആണ് ചിത്രം നിര്‍മിക്കുന്നത്.