സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ 168ാം ചിത്രത്തിലെ നായികയായി കീര്‍ത്തി സുരേഷ്. ശിവ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് കീര്‍ത്തി രജനീകാന്തിന്റെ നായികയായെത്തുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഡി ഇമ്മനാണ്. സിനിമയുടെ ചിത്രീകരണം വൈകാതെ തുടങ്ങും. അടുത്ത വര്‍ഷത്തെ ദീപാവലി റിലീസായിട്ടാവും തീയേറ്ററുകളില്‍ എത്തുക.
‘കീര്‍ത്തി സുരേഷ് ആദ്യമായി സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനൊപ്പം അഭിനയിക്കാന്‍ പോകുന്ന കാര്യം അനൗണ്‍സ് ചെയ്യാന്‍ ഞങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ട്’, സണ്‍ പിക്‌ചേഴ്‌സ് ട്വിറ്ററില്‍ കുറിച്ചു. ഇതിനു പിന്നാലെ ഇത് തന്റെ കരിയറിലെ നാഴികക്കല്ലാണെന്നും എക്കാലത്തേക്കും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന അനുഭവമാകുമെന്നും കീര്‍ത്തി സുരേഷ് ട്വിറ്ററില്‍ കുറിച്ചു.