ഖോ ഖോ ടീം വീണ്ടും ഒന്നിക്കുന്നു,രജിഷ വിജയന്‍ നായികയാകുന്ന ‘കീടം ‘ ഫസ്റ്റ് ലുക്ക്

ഖോ ഖോ എന്ന ചിത്രത്തിനുശേഷം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന ‘കീടം ‘ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു..രജിഷ വിജയന്‍, ശ്രീനിവാസന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സംവിധായകന്‍ രാഹുല്‍ റിജി നായര്‍ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് ന്റെ ബാനറില്‍ സുജിത് വാരിയര്‍, ലിജോ ജോസഫ്, രഞ്ചന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാകേഷ് ധരന്‍ ആണ് ചായഗ്രഹണം. ക്രിസ്റ്റി സെബാസ്റ്റ്യന്‍ എഡിറ്റ് ചെയുന്ന കീടം ഒരു ത്രില്ലര്‍ ചിത്രം ആണ്.

സൂപ്പര്‍ താരം മോഹന്‍ലാലിന്റെ സോഷ്യല്‍ മീഡിയ പേജിലുടെ ആണ് ഫസ്റ്റ് ലുക്ക് പുറത്തു വന്നത്. വിജയ് ബാബു, രഞ്ജിത് ശേഖര്‍ നായര്‍, മണികണ്ഠന്‍ പട്ടാമ്പി, ആനന്ദ് മന്‍മധന്‍ , മഹേഷ് എം നായര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. വിനീത് വേണു, ജോമ് ജോയ്, ഷിന്റോ കെ എസ് എന്നിവര്‍ കോ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രണവ് പി പിള്ളയാണ്. സിദ്ധാര്‍ത്ഥ പ്രദീപ് ആണ് സംഗീതം, പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍ -അപ്പു എന്‍ ഭട്ടതിരി, പ്രൊഡക്ഷന്‍ ഡിസൈന്‍ -പ്രതാപ് രവീന്ദ്രന്‍, സൗണ്ട് മിക്‌സ് – വിഷ്ണു പി സി, സൗണ്ട് ഡിസൈന്‍ – സന്ദീപ് കുരിശേരി, വരികള്‍ – വിനായക് ശശികുമാര്‍, കളറിസ്റ്റ് – ലിജു പ്രഭാകര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ – ജെ പി മണക്കാട്,ആര്‍ട്ട് ഡയറക്ടര്‍ -സതീഷ് നെല്ലായ, കോസ്റ്റും -മെര്‍ലിന്‍, മേക്ക് അപ് -രതീഷ് പുല്‍പള്ളി, സ്റ്റണ്ട്‌സ് -ഡേയ്ഞ്ചര്‍ മണി, അസോസിയേറ്റ് ഡയറക്ടെഴ്‌സ് – ബെല്‍രാജ് കളരിക്കല്‍, ശ്രീകാന്ത് മോഹന്‍, ടൈറ്റില്‍ കാലിഗ്രഫി – സുജിത് പണിക്കാം, ഡിസൈന്‍ – മമ്മിജോ, പ്രോമോ സ്റ്റില്‍സ് – സെറീന്‍ ബാബു

മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്‌ക്കാരം നേടിയ ‘ഒറ്റമുറി വെളിച്ചം’ ഒരുക്കിയ സംവിധായകന്‍ ആണ് രാഹുല്‍ റിജി നായര്‍ .ഖോ ഖോ എന്ന ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും അദ്ദേഹം തന്നെയായിരുന്നു. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് തന്നെയാണ്ഖോ ഖോ എന്ന ചിത്രവും നിര്‍മ്മിച്ചത്.ഫൈനല്‍സി’നു ശേഷം രജിഷ നായികയാകുന്ന സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രം കൂടിയായിരുന്നു ഇത്.രജീഷ വിജയനൊപ്പം ചിത്രത്തില്‍ നിരവധി ബാലതാരങ്ങള്‍ അണിനിരക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളില്‍ ഖോ ഖോ ടീം ഉണ്ടാക്കാനുള്ള ശ്രമവും അതെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കഥ പറയുന്നത്.