‘കാവല്‍’ എത്തുന്നു

സുരേഷ് ഗോപി നായകനായെത്തുന്ന കാവല്‍ നവംബര്‍ 25 മുതല്‍ തീയറ്ററുകളില്‍.ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഒരു വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടുണ്ട്.സുരേഷ് ഗോപി ചിത്രത്തിന്റെ റിലീസുമായി സംസാരിക്കുന്നതാണ് വീഡിയോയില്‍ ഉളളത്.

സുരേഷ് ഗോപയുടെ വാക്കുകള്‍

ഓര്‍മയില്ലേ ഇവിടം. വെളിച്ചവും ഇരുളും വര്‍ണ്ണങ്ങളും നിറഞ്ഞ മായക്കാഴ്ചകളുടെ വിരിഞ്ഞ വിസ്തൃതി. മഹാമാരിയുടെ ഇടവേള ജീവിതത്തിലും തിയറ്ററുകളിലും ഇതാ കഴിയുകയായി. നമ്മള്‍ ഒരുമിച്ചിരുന്ന് ആസ്വദിച്ച, ആഹ്ലാദിച്ച നിമിഷങ്ങള്‍. നമ്മള്‍ സ്വയം മറന്ന് ആര്‍ത്ത് ചിരിച്ച, ആര്‍പ്പ് വിളിച്ച, സ്വയമറിയാതെ നമ്മള്‍ കണ്ണീരണിഞ്ഞ, നമ്മള്‍ ഇടിമുഴക്കം പോലെ കരഘോഷം മുഴക്കിയ സിനിമയുടെ മഹോത്സവ ദിനങ്ങള്‍ക്ക് ഇതാ കൊട്ടുംകൊരവയുമായി വീണ്ടും കൊടിയേറ്റം. ഇനി ജീവിതത്തിന്റെ, സിനിമയുടെ തിരിച്ചുവരവിന്റെ നാളുകള്‍. കരുത്തുറ്റിന്റെ വീണ്ടെടുപ്പിന്റെ, കൂടിച്ചേരലുകളുടെ ആഘോഷനാളുകള്‍ നവംബര്‍ 25 മുതല്‍ കരുത്തിന്റെ ‘കാവല്‍’ ദിനങ്ങള്‍.

ഗുഡ്വില്‍ എന്റര്‍ടെയ്ന്റമെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷമാണ് താരം പഞ്ച് ഡയലോഗുകളും മാസ്സ് സീക്വന്‍സുമുള്ള പവര്‍ പാക്ക് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രഞ്ജി പണിക്കരും ചിത്രത്തില്‍ പ്രധാന വേഷം ചെയ്തിട്ടുണ്ട്.

സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍,ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഛായഗ്രഹണം നിഖില്‍ എസ് പ്രവീണ്‍ നിര്‍വ്വഹിക്കുന്നു. ബി കെ ബരിനാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജാണ് സംഗീതം നല്‍കിയിരിക്കുന്നത്. കല ദിലീപ് നാഥ്, മേക്കപ്പ് പ്രദീപ് രംഗനുമാണ് ചെയ്തിരിക്കുന്നത്

സുരേഷ് ഗോപി പ്രധാന കഥാപാത്രമായി അവസാനമായി പുറത്തിറങ്ങി ചിത്രം അനൂപ് സത്യന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണ്.ശോഭന,ദുല്‍ഖര്‍ സല്‍മാന്‍.കല്ല്യാണി പ്രിയദര്‍ശന്‍.കെ പി എ സി ലളിത തുടങ്ങിയ വന്‍ താരനിരതന്നെയുണ്ടായിരുന്നു ചിത്രത്തില്‍.