‘കാവല്‍’ ഫസ്റ്റ് ലുക്ക്

','

' ); } ?>

സുരേഷ് ഗോപി നായകനായി എത്തുന്ന കാവല്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസറ്റര്‍ റിലീസ് ചെയ്തു.നിതിൻ രഞ്ജി പണിക്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സുരേഷ് ഗോപിയുടെ കാവല്‍. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ വര്‍ഷം അവസാനം പൂര്‍ത്തിയാക്കിയിരുന്നു.

 

ജൂലൈ രണ്ടിന് സിനിമ തീയറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് സുരേഷ് ഗോപി അറിയിച്ചത്.ചിത്രം ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു ആക്ഷന്‍ ഫാമിലി ഡ്രാമ ആയിരിക്കും. ചിത്രത്തില്‍ സുരേഷ് ഗോപിക്കൊപ്പം സയാ ഡേവിഡ്, ഐ എം വിജയന്‍, അലന്‍സിയര്‍, പത്മരാജ് രതീഷ്, സുജിത് ശങ്കര്‍, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹന്‍ ജോസ്, കണ്ണന്‍ രാജന്‍ പി ദേവ്, മുരുകന്‍, മുത്തുമണി തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നിഖില്‍ എസ് പ്രവീണ്‍ ഛായാഗ്രഹണവും രഞ്ജിന്‍ രാജ് സംഗീതവും ഒരുക്കുന്നു.ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവല്‍ക്കരിക്കുന്ന ഈ ചിത്രം ഒരു ആക്ഷന്‍ ഫാമിലി ഡ്രാമ ആയിരിക്കുമെന്ന് സംവിധായകന്‍ നിതിന്‍ പറഞ്ഞിരുന്നു.

2020 ജനുവരിയിൽ ആ ചിത്രീകരണം ആരംഭിച്ച കാവൽ ലോക്ക് ഡൗണിനെ തുടർന്ന് നിർത്തി വെക്കുകയായിരുന്നു. പിന്നീട് ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ കോവിഡ‍് മാനനണ്ഡങ്ങൾ പാലിച്ച് ചിത്രീകരണം പൂർത്തിയാക്കിയിരുന്നു.

നേരത്തെ സുരേഷ് ഗോപിയുടെ പിറന്നാൾ ദിവസം കാവലിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഇതിന് ലഭിച്ചത്. ഒരു ഇടവേളയ്ക്ക് ശേഷം അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി സിനിമയിലേയ്ക്ക് മടങ്ങി എത്തിയത്.