ജോജി മുതല്‍ യുവരത്‌ന വരെ…അഞ്ച് സിനിമകളുമായി ആമസോണ്‍

ജോജി മുതൽ യുവരത്‌ന വരെ, ആമസോൺ പ്രൈം വീഡിയോയിൽ മാത്രമായി സ്ട്രീമിംഗ് ചെയ്യുന്ന 5 സിനിമകൾ, ഈ ഉത്സവ സീസണിൽ നിങ്ങൾക്ക് സ്വന്തം പ്രിയപ്പെട്ടവർക്കൊപ്പം കാണാൻ കഴിയും. സൗത്തിൽ നിന്നുള്ള ഈ 5 അസാമാന്യ സിനിമകൾക്കൊപ്പം ആമസോൺ പ്രൈം വീഡിയോ അതിന്റെ കാഴ്ചക്കാർക്ക് ഉത്സവ ആശംസകൾ നേര്‍ന്നു. ഉത്സവ കാലമായി രാജ്യമെമ്പാടുമുള്ള ആളുകൾ വിവിധ സ്ഥലങ്ങളിൽ പുതുവത്സരം ആഘോഷിക്കുന്നു. അവധിക്കാലം ആയതിനാലും പകർച്ചവ്യാധി കാരണം കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതുമായതിനാൽ, നിങ്ങൾ വീട്ടിൽ ഇരുന്ന് പ്രിയപ്പെട്ട സിനിമകൾ ആസ്വദിച്ച് കാണുന്നു. അതിനാൽ, നിങ്ങൾ എന്തെങ്കിലും സിനിമ കാണാനായി തിരയുകയാണെങ്കിൽ, അടുത്തിടെ പുറത്തിറക്കിയ 5 സിനിമകൾ ഞങ്ങൾ നിങ്ങൾക്കായി പ്രത്യേകമായി തിരഞ്ഞെടുത്തിട്ടുണ്ട്, ആമസോൺ പ്രൈം വീഡിയോയിൽ നിന്നുള്ള ഉത്സവ സീസണിന്റെ ആശംസയായി നിങ്ങൾക്ക് സ്വന്തം പ്രിയപ്പെട്ടവരോടൊപ്പം ആസ്വദിക്കാൻ കഴിയും.

ജോജി

സി യു സൂൺ ഒ.ടി.ടി. പ്ലാറ്റ്ഫോമിലൂടെ പുറത്തിറക്കിയ ശേഷം ഫഹദ് ഫാസിൽ ജോജിയുമായി വീണ്ടും എത്തി. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മലയാള ക്രൈം ഡ്രാമ ചിത്രമാണ് ഈ സിനിമ. ബാബുരാജ്, ഷമ്മി തിലകൻ, ബേസിൽ ജോസഫ് എന്നിവരും അഭിനയിക്കുന്നു. വില്യം ഷേക്സ്പിയറുടെ മക്ബെത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഈ ചിത്രം. തീവ്രമായ നാടകീയത, മികച്ച ഛായാഗ്രഹണം, ഭയപ്പെടുത്തുന്ന സസ്‌പെൻസ് എന്നിവ കാരണം ഈ സിനിമ നിങ്ങളെ മുഴുവൻ സമയവും പിടിച്ചിരുത്തും. 2021 ഏപ്രിൽ 09 ന് റിലീസ് ചെയ്ത ഈ ചിത്രം നിങ്ങൾക്ക് ആമസോൺ പ്രൈം വീഡിയോയിൽ മാത്രം കാണാൻ കഴിയും. ട്രെയിലർ ലിങ്ക് :

ജതി രത്‌നാലു

സന്തോഷം കൊണ്ടുള്ള കണ്ണുനീരിനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ പിന്നെ ഒന്നും നോക്കരുത്, മികച്ച നർമ്മവും തിരക്കഥയും ഉള്ള ഒരു തെലുങ്ക് നാടക കോമഡി ചിത്രമാണ് ജതി രത്‌ലാനു. അനുദീപ് കെ.വി. തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നവീൻ പോളിഷെട്ടി, പ്രിയദർശിനി, രാഹുൽ രാമകൃഷ്ണ, ഫരിയ അബ്ദുല്ല എന്നിവർ അഭിനയിക്കുന്നു. ഈ രസകരമായ സിനിമ, ജീവിതം പൂർണ്ണമായും ആസ്വദിക്കുകയും മെച്ചപ്പെട്ട ജീവിതത്തിനായി ഒരു നഗരത്തിലേക്ക് ചേക്കേറുകയും എന്നാൽ അവർ ചെയ്യാത്ത കുറ്റത്തിന് ബാറുകളിൽ ഒളിച്ചിരിക്കേണ്ടി വരുകയും ചെയ്യുന്ന സന്തോഷത്തോടെയും ഭാഗ്യത്തോടെയും ജീവിക്കണം എന്നാഗ്രഹിക്കുന്ന മൂന്ന് ചെറുപ്പകകരുടെ കഥ പറയുന്നു. ഇത് തീർച്ചയായും ഒരു ചിരിപ്പിക്കുന്ന സിനിമ ആയിരിക്കും, നിങ്ങൾക്ക് സുഹൃത്തുക്കളുമായും കുടുംബവുമായും നന്നായി ആസ്വദിക്കാൻ കഴിയും ട്രെയിലർ …

യുവരത്‌ന

പുനീത് രാജ്കുമാർ, പ്രകാശ് രാജ്, സയേഷ, സോനു ഗൗഡ എന്നിവർ അഭിനയിക്കുന്ന സന്തോഷ് ആനന്ദ്രാം ആണ് ഈ കന്നഡ ആക്ഷൻ-ഡ്രാമ ചിത്രം സംവിധാനം ചെയ്യുന്നത്. വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും രാഷ്ട്രീയത്തിന്റെയും സ്വകാര്യവൽക്കരണത്തെത്തുടർന്ന് അടച്ചുപൂട്ടുന്ന ഒരു പ്രശസ്ത കോളേജിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ഇത് ഒരു കൗതുകകരമായ ചിത്രമാണ്, കോളേജ് പ്രിൻസിപ്പൽ ആയ പ്രകാശ് രാജ്, അദ്ദേഹത്തിന്റെ വിശ്വസ്തനായ ഒരു വിദ്യാർത്ഥി പുനീത് രാജ്കുമാറിന്റെ കഥാപാത്രമായ അർജുനോടൊപ്പം, മുന്നിലെത്താനായി വൃത്തികെട്ട രാഷ്ട്രീയ കളി കളിക്കുന്നതാണ് ചിത്രം ട്രെയിലർ ലിങ്ക് :

ദി പ്രീസ്റ്റ് ദി

പ്രീസ്റ്റ് ഒരു അമാനുഷിക ഹൊറർ മിസ്റ്ററി മലയാള ചിത്രമാണ്, അത് നിങ്ങളെ ഭയപ്പെടുത്തുമെന്ന് ഉറപ്പാണ്. മമ്മൂട്ടി, മഞ്ജു വാരിയർ, നിഖില വിമൽ എന്നിവർ അഭിനയിച്ച് ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത ഈ ചിത്രത്തിന് ചലച്ചിത്ര ആസ്വാദകരിൽ നിന്നും നിരൂപകരിൽ നിന്നും ധാരാളം പ്രശംസകളും നല്ല അവലോകനങ്ങളും ലഭിച്ചിട്ടുണ്ട്. പ്രശ്‌നപരിഹാര വൈദഗ്ധ്യത്തിന് പേരുകേട്ട ഒരു പുരോഹിതനെക്കുറിച്ചാണ് കഥ, പക്ഷേ അദ്ദേഹം ഏറ്റെടുക്കുന്ന ഓരോ കേസും പരിഹരിക്കപ്പെടാത്ത ഒരു രഹസ്യം വെളിപ്പെടുത്തുന്ന പണ്ടോറയുടെ പെട്ടി പോലെയാണ്.

അൻബിർകിനിയാൽ

തീർച്ചയായും കാണേണ്ട ഒരു തമിഴ് ത്രില്ലർ ചിത്രമാണ് അൻബിർകിനിയാൽ. കീർത്തി പാണ്ഡ്യൻ, സി അരുൺപാണ്ടിയൻ, പ്രവീൺ രാജ എന്നിവർ അഭിനയിച്ച ഈ ചിത്രം നിങ്ങളെ ഒരു സ്ത്രീ കുടുങ്ങിക്കിടക്കുന്ന ഒരു മാളിലെ ഫ്രീസർ കമ്പാർട്ടുമെന്റിനുള്ളിലെത്തിക്കും. മരണത്തിൽ നിന്ന് സ്വയം രക്ഷിക്കാൻ ഒരു സ്ത്രീ തന്റെ വിവേകവും ബുദ്ധിയും ഉപയോഗിക്കുന്നതാണ് ചിത്രം. ട്രെയിലർ ലിങ്ക് :