ഒടിയന്റെ കഥ വീണ്ടും എത്തുന്നു

','

' ); } ?>

ഇരുട്ടിന്റെ രാജാവ് എന്നറിയപ്പെടുന്ന ഒടിയന്റെ കഥ വീണ്ടും മലയാളത്തിലൊരുങ്ങുന്നു.നവാഗതയായ ശ്രീഷ്മ ആര്‍ മേനോന്‍ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തിറങ്ങി. ‘കരുവ്’ എന്നാണ് സിനിമയുടെ പേര് . ചിത്രത്തില്‍ പുതുമുഖതാരങ്ങാണ് അഭിനയിക്കുന്നത്.

മലയാളത്തിലെ നിരവധി പ്രമുഖരുടെ ഫേസ്ബുക്ക് പേജിലൂടെയാണ്ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ അനൗണ്‍സ് ചെയ്തത്. ത്രില്ലര്‍ സ്വഭാവമുള്ള സിനിമയുടെ ചിത്രീകരണം ഫെബ്രുവരി 10ന് പാലക്കാടും സമീപപ്രദേശങ്ങിലുമായി ആരംഭിക്കും.

ശ്രദ്ധേയനായ യുവ ഛായാഗ്രാഹകന്‍ ടോണി ജോര്‍ജ്ജ് ആണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. ഹാരി മോഹന്‍ദാസ് എഡിറ്റിങും റോഷന്‍ സംഗീതവും നിര്‍വ്വഹിക്കുന്നു. ആല്‍ഫാ ഓഷ്യന്‍ എന്‍ടര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ സുധീര്‍ ഇബ്രാഹിമാണ് സിനിമ നിര്‍മ്മിക്കുന്നത്.