‘സാജന്‍ ബേക്കറി’ ട്രെയിലര്‍

','

' ); } ?>

അജു വര്‍ഗീസ് നായകനായെത്തുന്ന സാജന്‍ ബേക്കറിയുടെ ട്രെയിലര്‍ പുറത്തിറങ്ങി.അരുണ്‍ ചന്ദു ആണ് ചിത്രത്തിന്റെ സംവിധായകന്‍ .പുതുമുഖം രഞ്ജിത മേനോന്‍ ആണ് നായിക. ലെന, ഗ്രേസ് ആന്റണി, കെ.ബി.ഗണേഷ് കുമാര്‍,ജാഫര്‍ ഇടുക്കി,രമേശ് പിഷാരടി,ജയന്‍ ചേര്‍ത്തല,സുന്ദര്‍ റാം, എന്നീ പ്രമുഖ താരങ്ങള്‍ക്കൊപ്പം ഒട്ടേറേ പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.’സാജന്‍ ബേക്കറി സിന്‍സ് 1962′ എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്.ഒരു ബേക്കറിയെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ടുപോകുന്നത്. പത്തനംതിട്ട, റാന്നി എന്നിവടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത് . ചിത്രം ഫെബ്രുവരി 12ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും.

അജു വര്‍ഗീസ്,അരുണ്‍ ചന്തു,സച്ചിന്‍ ആര്‍ ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവുമൊരുക്കിയത്. ഗുരുപ്രസാദ് ആണ് ഛായാഗ്രഹകന്‍ . പ്രശാന്ത് പിള്ളയാണ് സംഗീതസംവിധായകന്‍.എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സുമായി ചേര്‍ന്ന് ഫണ്‍ടാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്‌മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.