റെട്രോയുടെ ട്രെയ്‌ലർ കട്ട് ചെയ്തത് അൽഫോൺസ് പുത്രൻ, എന്റെ ആദ്യ എഡിറ്ററും അവൻ തന്നെ: കാർത്തിക് സുബ്ബരാജ്

','

' ); } ?>

സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘റെട്രോ’ യുടെ ട്രയ്ലർ കട്ട് ചെയ്തത് മലയാളി സംവിധായകൻ അൽഫോൻസ് പുത്രൻ. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രയ്ലർ ലോഞ്ചിനിടെ അൽഫോൻസ് പുത്രനെ കുറിച്ച് കാർത്തിക് സുബ്ബരാജ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. “എന്റെ വളരെ അടുത്ത സുഹൃത്താണ് അൽഫോൺസ്. ഞങ്ങൾ ഒരുപാട് സിനിമാ ചർച്ചകൾ നടത്തിയിട്ടുണ്ട്. ആദ്യമായി എഡിറ്റിംഗിൽ എനിക്ക് പിന്തുണ നൽകിയ വ്യക്തിയാണ് അൽഫോൺസ്. വീണ്ടും ഒരുമിച്ച് ജോലിചെയ്യാൻ കഴിഞ്ഞത് സന്തോഷകരമാണ്” എന്ന് കാർത്തിക് വ്യക്തമാക്കി.

മുൻപ് മരക്കാർ അറബിക്കടലിന്റെ സിംഹം, ഒപ്പം തുടങ്ങിയ മോഹൻലാൽ ചിത്രങ്ങളുടെ ട്രെയ്‌ലർ കട്ടിനും അൽഫോൺസാണ് നേതൃത്വം നൽകിയിട്ടുണ്ടായിരുന്നു.

ആക്ഷനും റൊമാൻസും ഒന്നിച്ച് കാഴ്ചവയ്ക്കുന്ന ചിത്രം സൂര്യയുടെ കരിയറിലെ വലിയ തിരിച്ചുവരവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1980 കളെ ആധാരമാക്കി കഥ പറയുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായിക. കൂടാതെ ജോജു ജോർജ്, ജയറാം, നാസർ, പ്രകാശ് രാജ് തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലാണ് എത്തുന്നുണ്ട്. യു.എ. സർട്ടിഫിക്കറ്റ് നേടിയ ചിത്രം 2 മണിക്കൂർ 48 മിനിട്ടിന്റെ ദൈർഘ്യമുള്ളതാണ്. മെയ് ഒന്നിന് ആഗോളതലത്തിൽ ഒരേ സമയം രാവിലെ 9 മണിക്ക് സിനിമ റിലീസ് ചെയ്യുമെന്നതാണ് ഒടിടി പ്ലേയുടെ റിപ്പോർട്ട്. ചിത്രത്തിന് അതിരാവിലെ ഷോകൾ ഉണ്ടായിരിക്കുന്നതല്ല.

സൂര്യയുടെ സ്വന്തം ബാനറിൽ പ്രവർത്തിക്കുന്ന 2ഡി സിനിമാസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ചും ചേർന്നാണ് റെട്രോ നിർമിച്ചിരിക്കുന്നത്. സംഗീതം പകരുന്നത് സന്തോഷ് നാരായണനാണ്. നെട്ഫ്ലിക്സാണ് റെട്രോയുടെ സ്ട്രീമിംഗാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഈ അവകാശം 80 കോടി രൂപയ്ക്ക് നെട്ഫ്ലിക്സ് വാങ്ങിയതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്. സൂര്യ ചിത്രങ്ങളിലെ റെക്കോർഡ് തുകയാണിത്. ചിത്രം തീയേറ്ററിൽ റിലീസ് ചെയ്ത് എട്ട് ആഴ്ചയ്ക്ക് ശേഷം ഒടിടിയിൽ പ്രദർശിപ്പിക്കുമെന്നാണ് റിപ്പോർട്ട്.