ലവ് ഡിറ്റോക്സ് ആലപിച്ചത് സൂര്യ ,കൂടെ ചുവടുവെച്ച് ശ്രിയ ശരണും : വൈറലായി റെട്രോയിലെ പുതിയഗാനം

','

' ); } ?>

സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം റിലീസായി. സന്തോഷ് നാരായണന്റെ സംഗീതത്തിൽ സൂര്യ തന്നെ ആലപിച്ചിരിക്കുന്ന ലവ് ഡിറ്റോക്സ് എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്. പുണ്യ സെൽവയോടൊപ്പം ആലപിച്ച പാർട്ടി ഡാൻസിൽ സൂര്യയുടെ കൂടെ തെന്നിന്ത്യൻ സൂപ്പർ നായിക ശ്രിയ ശരണുമാണ് ചുവടുവച്ചത്.

ഇത് സൂര്യയുടെ അഞ്ചാമത്തെ ഗാനം കൂടിയാണ്. മുമ്പ് ആഞ്ഞാൻ, പാർട്ടി, സൂരരൈ പോട്ട്രൂ, ആകാശം നീ ഹദ്ദു റാ എന്നീ സിനിമകളിലും അദ്ദേഹം പാടിയിട്ടുണ്ട്. ട്രെയ്ലറിന്റെ എഡിറ്റിംഗ് മലയാളിയായ അൽഫോൻസ് പുത്രനാണ് നിർവഹിച്ചത്.

മലയാളി താരങ്ങളായ ജയറാം , ജോജു ജോർജ്, സ്വാസിക, സുജിത് ശങ്കർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ജയറാം ഫൺ മോഡിലായി എത്തുമ്പോൾ ജോജു കട്ട കലിപ്പുമായാണ് എത്തുന്നത്. പൂജാ ഹെഗ്ഡേയാണ് ചിത്രത്തിലെ നായിക. കൂടാതെ നാസർ, പ്രകാശ് രാജ്, കരുണാകരൻ, വിദ്യാ ശങ്കർ, തമിഴ് എന്നിവരും അഭിനയിക്കുന്നു. മേയ് ഒന്നിനാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ കേരളാ വിതരണാവകാശം പീസ് ഗ്രൂപ്പ് സംവിധാനത്തിലെ സെന്തിൽ സുബ്രഹ്‌മണ്യന്റെ വൈക മെറിലാൻഡ് വാങ്ങിയതും റെക്കോർഡ് തുകയ്ക്കാണ്.