കാര്‍ത്തി നായകനാകുന്ന ‘സര്‍ദാര്‍’, കേരളത്തില്‍ ഫോര്‍ച്യൂണ്‍ സിനിമാസിന്

','

' ); } ?>

കാര്‍ത്തി നായകനാകുന്ന പുതിയ ചിത്രമാണ് ‘സര്‍ദാര്‍’. കാര്‍ത്തിയുടെ സിനിമ കരിയറിലെ ഏറ്റവും വലിയ മുടക്കുമുതലുള്ള ചിത്രം പി.എസ് മിത്രനാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും മിത്രന്‍ തന്നെയാണ്. ‘സര്‍ദാര്‍’ന്റെ പുതിയൊരു അപ്‌ഡേറ്റ് വന്നിരിക്കുകയാണിപ്പോള്‍. ‘സര്‍ദാറി’ന്റെ കേരള വിതരണവകാശം ഫോര്‍ച്യൂണ്‍ സിനിമാസ് സ്വന്തമാക്കി. നേരത്തെ വിജയുടെ മാസ്റ്റര്‍, കാര്‍ത്തിയുടെ സുല്‍ത്താന്‍ എന്ന ചിത്രങ്ങള്‍ കേരളത്തില്‍ വിതരണം ചെയ്തതും ഫോര്‍ച്യൂണ്‍ ആയിരുന്നു. ഉദയനിധി സ്റ്റാലിന്റെ റെഡ് ജിയാന്റ് മൂവീസ് ആണ് തമിഴ്‌നാട്ടിലെ തിയറ്റര്‍ റൈറ്റ്‌സ് സ്വന്തമാക്കിയത്.

ദീപാവലിക്ക് പ്രദര്‍ശനത്തിനെത്തുമെന്ന് അറിയിച്ചിരിക്കുന്ന ചിത്രവുമായി റെഡ് ജിയാന്റ് മൂവീസും കൈകോര്‍ക്കുന്നതോടെ വലിയ പ്രതീക്ഷകളിലാണ് എല്ലാവരും. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ജോര്‍ജ് സി വില്യംസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. എസ് ലക്ഷ്മണ്‍ കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. പ്രിന്‍സ് പിക്‌ചേഴ്‌സിന്റ ബാനറിലാണ് നിര്‍മാണം. റൂബനാണ് ‘സര്‍ദാര്‍’ എന്ന ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്. ബോളിവുഡ് നടന്‍ ചങ്കി പാണ്ഡെ ചിത്രത്തില്‍ അഭിനയിക്കുന്നു.റാഷി ഖന്ന, രജീഷ വിജയന്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഒരു സ്‌പൈ ആക്ഷന്‍ ചിത്രമായിരിക്കും ‘സര്‍ദാര്‍’. വിദേശ രാജ്യങ്ങളിലടക്കമാണ് ‘സര്‍ദാര്‍’ ചിത്രം ഷൂട്ട് ചെയ്തത്.. കാര്‍ത്തിക്ക് വലിയ ഹിറ്റ് ചിത്രം സമ്മാനിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കേരള പി.ആര്‍.ഒ: പി.ശിവപ്രസാദ്