ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്ത കര്‍ണ്ണന്‍ 2021 ഏപ്രിലില്‍ തീയറ്ററിലെത്തും.സംവിധായകന്‍ മാരി സെല്‍വരാജാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
കര്‍ണ്ണന്റെ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള ടീസറും പുറത്തിറക്കിയിട്ടുണ്ട്.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറില്‍ പൂര്‍ത്തിയായിരുന്നു. ചിത്രത്തില്‍ നായികയായി എത്തുന്നത് രജിഷ വിജയനാണ് . ലാല്‍, യോഗി ബാബു എന്നിവരാണ് മറ്റു താരങ്ങള്‍. സന്തോഷ് നാരായണനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.കലൈപുലി തനുവിന്റെ വി. ക്രിയേഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
‘പരിയേറും പെരുമാള്‍’ എന്ന ഒറ്റച്ചിത്രം കൊണ്ടുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് മാരി സെല്‍വരാജ്.ആയിരത്തിൽ ഒരുവൻ രണ്ടാം ഭാഗത്തിന് പിന്നാലെ ധനുഷ്- ശെൽവരാഘവൻ ടീമിന്റെ ‘നാനെ വരുവേൻ’ എന്ന ചിത്രവും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.