
ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് ഒരുക്കുന്ന കര്ണന് ടീസര്‍ എത്തി. നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയും നേടിയ പരിയേറും പെരുമാളിനു ശേഷം മാരി സെല്‍വരാജ് ഒരുക്കുന്ന ചിത്രം കൂടിയാണിത്.
രജിഷ വിജയന് ആണ് നായിക. മലയാളിതാരം ലാലും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. സംഗീതം സന്തോഷ് നാരായണന്. തേനി ഈശ്വരാണ് ഛായാഗ്രഹണം. ചിത്രം ഏപ്രില്‍ ഒന്പതിനു റിലീസ് ചെയ്യും.