കരണിന്റെ കൈയ്യിലെ കളിപ്പാവയാണ് ആലിയ ഭട്ട്- കങ്കണ

','

' ); } ?>

നടി ആലിയ ഭട്ടിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനമുന്നയിച്ച് നടി കങ്കണ വീണ്ടും രംഗത്തെത്തി. ആലിയ കരണ്‍ ജോഹറിന്റെ കൈയ്യിലെ കളിപ്പാവയാണെന്നാണ് താരം വിമര്‍ശിച്ചിരിക്കുന്നത്.

കങ്കണയുടെ ഏറ്റവും പുതിയ ചിത്രം മണികര്‍ണിക വിവാദത്തില്‍ അകപ്പെട്ടപ്പോള്‍ ആലിയ പിന്തുണയ്ക്കാതിരുന്നതിനെത്തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ആലിയയുടെ സിനിമകളെ താന്‍ പിന്തുണച്ചിരുന്നെന്നും എന്നാല്‍ മണികര്‍ണിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലെല്ലാം ആലിയ മൗനം പാലിച്ചെന്നും വിമര്‍ശിച്ചാണ് കങ്കണ ആദ്യം രംഗത്തെത്തിയത്.

എന്നാല്‍ മണികര്‍ണികയുമായി ബന്ധപ്പെട്ട വിവാദങ്ങളൊന്നും താന്‍ അറിഞ്ഞിരുന്നില്ലെന്നും ഷൂട്ടിങ്ങ് തിരക്കിലായിരുന്നു എന്നുമാണ്‌ കങ്കണയുടെ വിമര്‍ശനത്തിന് ആലിയ നല്‍കിയ മറുപടി. ഏതെങ്കിലും തരത്തില്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും താരം പറഞ്ഞു. ആലിയയുടെ മാപ്പിലും കങ്കണയ്ക്ക് തൃപ്തിയായില്ല. സ്വന്തമായി ശബ്ദമുയര്‍ത്താന്‍ കഴിവിലെങ്കില്‍ ആലിയ നേടിയതൊന്നും വിജയങ്ങളല്ലെന്നും കരണ്‍ ജോഹറിന്റെ കൈയ്യിലെ കളിപ്പാവ മാത്രമാണ് ആലിയയെന്നും കങ്കണ കുറ്റപ്പെടുത്തി.