കപ്പേളയുടെ ടീസറുമായി മമ്മൂട്ടി

','

' ); } ?>

നടന്‍ മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കപ്പേള. റോഷന്‍ മാത്യു, അന്ന ബെന്‍, ശ്രീനാഥ് ഭാസി, തന്‍വി റാം എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ടീസര്‍ പുറത്തുവിട്ടത്. റോഷനും അന്നയും തമ്മിലുള്ള ഫോണ്‍സംഭാഷണമാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോഴിക്കോടും പരിസരങ്ങളിലുമായിരുന്നു കപ്പേളയുടെ ചിത്രീകരണം. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം സുഷിന്‍ ശ്യാം, എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള എന്നിവരാണ്. ലൂക്കയിലൂടെ ശ്രദ്ധേയനായ അനീസ് നാടോടി ആണ് കലാസംവിധാനം.