ദേശീയ പുരസ്‌കാര ജേതാവും നടനുമായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ കപ്പേളയിലെ പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. കടുക് മണിയ്‌ക്കൊരു കണ്ണുണ്ട് എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിതാര കൃഷ്ണ കുമാറാണ്. വിഷ്ണു ശേഭനയുടെ വരികള്‍ക്ക് സുശിന്‍ ശ്യാമാണ് സംഗീതം നല്‍കിയത്. ഗ്രാമീണ പശ്ചാത്തലത്തില്‍ നടക്കുന്ന പ്രണയചിത്രമാണ് കപ്പേളയെന്ന സൂചനയാണ് ലഭിക്കുന്നത്.
കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് കപ്പേള നിര്‍മിച്ചിരിക്കുന്നത്. സംഗീതംസുഷിന്‍ ശ്യാം. എഡിറ്റര്‍നൌഫല്‍ അബ്ദുള്ള. ചിത്രത്തില്‍ റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി, അന്നബെന്‍, തന്‍വി റാം, സുധി കോപ്പ, ജാഫര്‍ ഇടുക്കി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ മുസ്തഫയും നിഖില്‍ വാഹിദും സുദാസും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത്. ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.