ട്രെന്‍ഡിങ്ങിലെത്തി കപ്പേള ട്രെയ്‌ലര്‍ ; അടുത്ത വരവുമായി അന്നയും ടീമും

','

' ); } ?>

തന്റെ ഓരോ ചിത്രങ്ങളിലൂടെയും അന്ന ബെന്‍ എന്ന മലയാളികളുടെ ഇഷ്ട താരത്തിനുള്ള സ്വീകാര്യത കൂടുകയാണ്. ഇത് തന്നെയാണ് കപ്പേള എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയപ്പോഴും സംഭവിച്ചത്. മുസ്തഫ എന്ന സംവിധായകന്റെ ആദ്യ ചിത്രത്തില്‍ അന്നയും റോഷന്‍ മാത്യുവും ശ്രീനാഥ് ഭാസിയുമാണ് എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി 1 ദിവസം തികയുന്നതിന് മുമ്പേ ഇതിനോടകം രണ്ടര ലക്ഷത്തോളം കാഴ്ച്ചക്കാരുമായി ട്രെന്‍ഡിങ്ങിലെത്തിയിരിക്കുകയാണ്.

വിഷ്ണു വിനു കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് ജിംഷി ഖാലിദാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സുഷിന്‍ ശ്യാമാണ് സംഗീതം നിര്‍വഹിക്കുന്നത്. അന്നയ്ക്കും റോഷനും ശ്രീനാഥിനുമൊപ്പം സുധി കോപ്പ, തന്‍വി റാം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നത്.