അന്ന ബെന്‍ നായികയായി ‘കപ്പേള’, ഫസ്റ്റ്‌ലുക്ക് പുറത്ത്

ദേശീയ പുരസ്‌കാര ജേതാവും നടനുമായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ കപ്പേളയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി, അന്നബെന്‍, തന്‍വി റാം, സുധി കോപ്പ, ജാഫര്‍ ഇടുക്കി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിഖില്‍ വാഹിദ്, സുദാസ്, മുസ്തഫ തുടങ്ങിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് സുശിന്‍ ശ്യാം സംഗീതമൊരുക്കുന്നു. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് നിര്‍മ്മാണം. വിനായക് ശശികുമാറാണ് ഗാനരചന. അനീസ് നാടോടിയാണ് ചിത്രത്തിന്റെ കലാസംവിധാനം.